ഷാർജയുടെ കണ്ണായി ഒരായിരം കാമറകൾ; കുറ്റകൃത്യങ്ങൾ എളുപ്പം കണ്ടെത്താനാകും

താമസക്കാർക്കും യാത്രക്കാർക്കും കാവലൊരുക്കി 65,799 കാമറകളാണ്​ ഒരുക്കിയിരിക്കുന്നത്

Update: 2023-05-27 18:20 GMT
Editor : banuisahak | By : Web Desk
Advertising

ഷാർജ: ഷാർജയിലുടനീളം ഇനി ജാഗ്രതയുടെ കാമറക്കണ്ണുകൾ. താമസക്കാർക്കും യാത്രക്കാർക്കും കാവലൊരുക്കി 65,799 കാമറകളാണ്​ ഒരുക്കിയിരിക്കുന്നത്​. ഗതാഗത നിയമ ലംഘനം കുറക്കാനും മോഷണം ഉൾപ്പെടെ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും പുതിയ കാമറകൾ സഹായകമാകും ...

ഷാർജ നഗരത്തി​ൻറ വിവിധ ഭാഗങ്ങളിൽ കാമറകൾ സ്ഥാപിക്കുന്ന ജോലി 85 ശതമാനവും പൂർത്തിയായി. വാഹനങ്ങളുടെ നമ്പർ ​​േപ്ലറ്റ്​ മുഖേന നിയമലംഘകരെ പിടികൂടാനുള്ള സംവിധാനവും പലയിടങ്ങളിലായി സജ്​ജമാണ്​. ഷാർജയുടെ വിവിധ ഭാഗങ്ങളിലാണ്​ ഹൈടെക്​ കാമറകൾ സ്ഥാപിച്ചിരിക്കുന്നത്​. നഗരത്തിലെ പൊതുവഴികൾ, സ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിലും​ കാമറകൾ സജ്​ജം. 2017ൽ 500 കാമറകൾ മാത്രമായിരുന്നു ഷാർജയിൽ. ​

ആറ്​ വർഷം പിന്നിടു​േമ്പാൾ കാമറകളുടെ എണ്ണം 65,000 കടന്നിരിക്കുന്നു. പിന്നിട്ട ആറ്​ മാസത്തിനുള്ളിൽ മാത്രം 21,540 കാമറകളാണ്​ ഷാർജയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചത്​. 2020 ജനുവരി മുതൽ പോയവർഷം അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 13,871 കുറ്റകൃത്യങ്ങളാണ്​ കാമറ കണ്ണിലൂടെ കണ്ടെത്തിയത്​. എണ്ണമറ്റ യാചകർ, അക്രമികൾ എന്നിവരെയും ഇതി​െൻറ ഭാഗമായി പിടികൂടാനായി. 476 കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്താൻ സി.സി ടി.വി ഫൂ​ട്ടേജുകളും പൊലിസിനെ സഹായിച്ചു.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News