ഗൾഫുമായുള്ള വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകും; ഉറപ്പേകി​ യു.കെ മന്ത്രി

വ്യാപാര കരാറുകൾക്കായി ചർച്ചകൾ നടത്താൻ ബ്രിട്ടീഷ് ​പ്രധാനമന്ത്രി ​​ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്​ പുതിയ നീക്കമെന്നും ബദേനോച്ച്​ പറഞ്ഞു.

Update: 2023-05-26 19:20 GMT
Advertising

ദുബൈ: യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങളുമായുള്ള യു.കെയുടെ സ്വതന്ത്രവ്യാപാര കരാർ ഉടൻ യാഥാർഥ്യമാകും.​​ 2025 ജനുവരിയിൽ ​നടക്കുന്ന പൊതു തെരഞ്ഞെടുപ്പോടെ ഋഷി സുനക്​ സർക്കാരിന്‍റെ കാലാവധി പൂർത്തിയാവുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങളുമായി വ്യാപാര കരാറുകളിൽ ഒപ്പുവയ്ക്കാനുള്ള തിരക്കിട്ട നീക്കമാണ്​ പുരോഗമിക്കുന്നത്​.

​ബ്രിട്ടീഷ്​ മന്ത്രിയും ബിസിനസ്​ സെക്രട്ടറിയുമായ കെമി ബദേനോച്ചിന്റെ ഗൾഫ്​ സന്ദർശന വേളയിലാണ്​ ഇതു സംബന്ധിച്ച സുപ്രധാന ചർച്ചകൾ നടക്കുന്നത്​. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിൽ സന്ദർശനം പൂർത്തിയാക്കിയ ബദേനോച്ച്​ 'ദി നാഷനൽ' പത്രത്തിന്​ നൽകിയ അഭിമുഖത്തിലാണ്​ സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്ന്​ വ്യക്തമാക്കിയത്​.

വ്യാപാര കരാറുകൾക്കായി ചർച്ചകൾ നടത്താൻ ബ്രിട്ടീഷ് ​പ്രധാനമന്ത്രി ​​ഋഷി സുനക്​​ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്​ പുതിയ നീക്കമെന്നും ബദേനോച്ച്​ പറഞ്ഞു. ആറ് ​ഗൾഫ്​ രാജ്യങ്ങളുമായി കഴിഞ്ഞ വർഷമാണ്​ ചർച്ച ആരംഭിച്ചത്​. നാലാംവട്ട ചർച്ചകൾ ഈ വർഷം നടക്കും. സാ​ങ്കേതികത, ഡാറ്റ, സാമ്പത്തിക സേവനങ്ങൾ, പ്രഫഷണൽ സേവനങ്ങൾ എന്നിവയിലാണ്​ യു.എ.ഇ പ്രധാനമായും ശ്രദ്ധയൂന്നുന്നത്​.

2022ൽ യു.കെയും ജി.സി.സിയും തമ്മിലുള്ള വ്യാപാരം റൊക്കോർഡ് ​ഉയരത്തിലാണ്​. ഏതാണ്ട്​ 61.3 ശതകോടി പൗണ്ടിന്‍റെ വ്യാപാരമാണ്​ പോയ വർഷം നടന്നത്​. പുതിയ വ്യാപാര കരാറിലൂടെ ഇത്​ 16 ശതമാനം വർധിപ്പിക്കാൻ കഴിയുമെന്നാണ്​ കണക്കുകൂട്ടൽ.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News