അബൂദബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജൂണ്‍ മുതല്‍ നിരോധനം
പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി
അബൂദബിയില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളും വസ്തുക്കളും നിരോധിക്കാനൊരുങ്ങി അധികൃതര്‍. ഈവര്‍ഷം ജൂണ്‍ മുതലാണ് പ്ലാസ്റ്റിക് ബാഗുകള്‍ക്കുള്ള വിലക്ക് നിലവില്‍ വരുന്നത്.
അബൂദബി പരിസ്ഥിതി ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ഒറ്റതവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന കപ്പുകള്‍, പ്ലാസ്റ്റിക് കത്തിയും മുള്ളുകളും, കാപ്പിയും ചായയും ഇളക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ തുടങ്ങി 16 തരം പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിന്റെ ആദ്യ ഘട്ടമായാണ് ഈ നടപടി ആരംഭിക്കുന്നത്.
ഇതിന് മുന്നോടിയായാണ് പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുന്നത്. 2024 ഓടെ ഒറ്റതവണ ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന കപ്പ്, പ്ലേറ്റ്, മറ്റ് കണ്ടെയ്‌നുകള്‍ തുടങ്ങിയവ പൂര്‍ണമായും പ്ലാസ്റ്റിക്കില്‍നിന്ന് സ്റ്റിറോഫോമിലേക്ക് മാറ്റുമെന്നും ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.