അബൂദബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കിറ്റുകള്‍ക്ക് നാളെ മുതല്‍ നിരോധനം
ദുബൈയില്‍ ജൂലൈ മുതല്‍ ഉപയോഗിക്കുന്ന ഓരോ പ്ലാസ്റ്റിക് സഞ്ചികള്‍ക്കും നഗരസഭ സ്ഥാപനങ്ങളില്‍നിന്ന് 25 ഫില്‍സ് വീതം ഈടാക്കും
അബൂദബിയില്‍ നാളെ മുതല്‍ പ്ലാസ്റ്റിക് കിറ്റുകള്‍ക്ക് വിലക്ക്. വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒറ്റതവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ബാഗുകളില്‍ നല്‍കാന്‍ പാടില്ല. ഇതിന് പകരം പുനരുപയോഗ സാധ്യതയുള്ള ബാഗുകളും സഞ്ചികളും ഉപയോഗിക്കണം.
ഇത്തരം സഞ്ചികള്‍ക്ക് വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കളില്‍നിന്ന് പണം ഈടാക്കും. ഒരു ദിര്‍ഹമിന് തുണി സഞ്ചികളും, ഏഴ് ദിര്‍ഹമിന് ചണം കൊണ്ട് നിര്‍മിച്ച ബാഗുകളും നല്‍കാന്‍ റീട്ടെയില്‍ സ്ഥാപനങ്ങള്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏഴ് തരം ബദല്‍ ബാഗുകള്‍ ഇതിനായി തയാറാക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കിറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. ദുബൈയില്‍ ജൂലൈ മുതല്‍ ഉപയോഗിക്കുന്ന ഓരോ പ്ലാസ്റ്റിക് സഞ്ചികള്‍ക്കും നഗരസഭ സ്ഥാപനങ്ങളില്‍ നിന്ന് 25 ഫില്‍സ് വീതം ഈടാക്കും. രണ്ടുവര്‍ഷത്തിനകം പ്ലാസ്റ്റിക് സഞ്ചികള്‍ പൂര്‍ണമായും നിരോധിക്കും.