അബൂദബിയില്‍ കാലാവധിയുള്ള സന്ദർശക വിസക്കാർക്ക് സൗജന്യ വാക്സിൻ ഇല്ല
കാലാവധി പിന്നിട്ട താമസവിസയിലുള്ളവർക്കും സന്ദർശക വിസയിലുള്ളവർക്കും അബൂദബിയിൽ സൗജന്യമായി വാക്സിൻ ലഭിക്കും
കാലാവധി പിന്നിട്ട താമസ വിസക്കാർക്കും എൻട്രി വിസക്കാർക്കും മാത്രമാണ് സൗജന്യ കോവിഡ് വാക്സിൻ ലഭിക്കുകയെന്ന് അബൂദബി ഭരണകൂടം. കാലാവധിയുള്ള സന്ദർശക വിസക്കാർക്ക് വാക്സിൻ ലഭിക്കില്ലെന്നും അധികൃതർ അറിയിച്ചു.
അബൂദബിയിലെത്തുന്ന സന്ദർശക വിസക്കാർക്കും ടൂറിസ്റ്റുകൾക്കും സൗജന്യമായി കോവിഡ് വാക്സിൻ ലഭിക്കുമെന്ന് യു.എ.ഇയിലെ ദേശീയ മാധ്യമങ്ങളിലും ചില അന്താരാഷ്ട്ര വാർത്താ ഏജൻസികളിലും റിപ്പോർട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ ദുരന്തനിവാരണ സമിതിയുടെ വിശദീകരണം.
കാലാവധി പിന്നിട്ട താമസവിസയിലുള്ളവർക്കും സന്ദർശക വിസയിലുള്ളവർക്കും അബൂദബിയിൽ സൗജന്യമായി വാക്സിൻ ലഭിക്കും. എന്നാൽ, സാധുവായ സന്ദർശക വിസയിലും ടൂറിസ്റ്റ് വിസയിലുമുള്ളവർക്ക് സൗജന്യവാക്സിൻ ഇല്ല എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ അബൂദബിയിലെ പൊതുഗതാഗത വകുപ്പിലെ മുഴുവൻ ബസ് ഡ്രൈവർമാരും വാക്സിനേഷൻ പൂർത്തിയാക്കി. ടാക്സി ഡ്രൈവർമാരിൽ 82 ശതമാനം പേരും വാക്സിനേഷൻ പൂർത്തിയാക്കി.