അബുദാബിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കി
വിവാഹ പാര്‍ട്ടികള്‍ മുതലുള്ള എല്ലാതരം സാമൂഹിക പരിപാടികള്‍ക്കും മാനദണ്ഡങ്ങള്‍ ബാധകമാണ്
അബുദാബി: ജനങ്ങള്‍ ഒത്തുകൂടുന്ന ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള കോവിഡ്19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയതായി അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.
വിവാഹ പാര്‍ട്ടികള്‍ മുതലുള്ള എല്ലാതരം സാമൂഹിക പരിപാടികള്‍ക്കും മാനദണ്ഡങ്ങള്‍ ബാധകമാണ്.
വിവാഹ ചടങ്ങുകള്‍, മരണാനന്തര ചടങ്ങുകള്‍, കുടുംബയോഗങ്ങള്‍ തുടങ്ങിയ സാമൂഹിക പരിപാടികള്‍ സംഘടിപ്പിക്കുന്ന വേദികളില്‍ പരമാവധി കപ്പാസിറ്റിയുടെ 60 ശതമാനം ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ പാടൊള്ളു.
പരമാവധി 50 ആളുകല്‍ക്കാണ് ഇന്‍ഡോര്‍ ഇവന്റുകളില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. കൂടാതെ ഔട്ട്‌ഡോര്‍ ഇവന്റുകളിലും ഓപ്പണ്‍ എയര്‍ പരിപാടികളിലും 150 ല്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. വീട്ടിലെ സാമൂഹിക പരിപാടികളില്‍ 30 ല്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തരുത്.
അല്‍ ഹോസ്ന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ്, 48 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം, ശാരീരിക അകലം പാലിച്ച് മാസ്‌ക് ധരിക്കുക എന്നിവ ഉള്‍പ്പെടെയുള്ള നിലവിലെ മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ എല്ലാ സാമൂഹിക പരിപാടികളിലേക്കുമുള്ള പ്രവേശനത്തിനും ബാധകമാണ്.
എമിറേറ്റില്‍ കുറഞ്ഞ കോവിഡ്19 നിരക്ക് നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് എല്ലാ പ്രതിരോധ, മുന്‍കരുതല്‍ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധനയും നിരീക്ഷണങ്ങളും വര്‍ദ്ധിപ്പിക്കുമെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.
തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക, മൂക്കും വായും മൂടുന്ന മാസ്‌ക് ധരിക്കുക, കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം പാലിക്കുക, പതിവായി കൈകള്‍ കഴുകി വൃത്തിയാക്കുക എന്നിവയിലൂടെ മുന്‍കരുതല്‍ നടപടികള്‍ തുടരണമെന്നും കമ്മിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ബൂസ്റ്റര്‍ വാക്‌സിന്‍ ഡോസ് സ്വീകരിക്കാനും പതിവ് പിസിആര്‍ പരിശോധനയിലൂടെ അല്‍ ഹോസ്ന്‍ ആപ്പില്‍ അവരുടെ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്താനും കമ്മിറ്റി ആഹ്വാനം ചെയ്തു.