റോഡിന് നടുവിൽ വാഹനം നിർത്തരുത്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് അബൂദബി പൊലീസ്
അബൂദബി നഗരത്തിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ബോധവൽകരണം
തിരക്കേറിയ റോഡിൽ വാഹനം പൊടുന്നനെ നിർത്തുന്നത് അപകടമാണെന്ന് ചൂണ്ടിക്കാട്ടി അബൂദബി പൊലീസിന്റെ ഞെട്ടിക്കുന്ന വീഡിയോ. അബൂദബി നഗരത്തിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടാണ് പൊലീസിന്റെ ബോധവൽകരണം.
അപായ സൂചന നൽകുന്ന സിഗ്നൽ വാഹനത്തിന് പിന്നിൽ സ്ഥാപിച്ചിരുന്നെങ്കിലും തിരക്കേറിയ റോഡിന് നടുവിലായതിനാൽ പിന്നിൽ നിന്ന് പാഞ്ഞുവന്ന വാഹനങ്ങളിലൊന്ന് കാറിനെ ഇടിച്ചു തെറിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഇത്തരം സാഹചര്യങ്ങളിൽ തകരാർ സൂചന ലഭിക്കുമ്പോൾ തന്നെ വാഹനം വേഗത കുറഞ്ഞ വലതു ട്രാക്കിലേക്ക് മാറ്റി റോഡിന് വശത്തെ ഹാർഡ് ഷോൾഡറിളാണ് വാഹനം നിർത്താൻ ശ്രമിക്കേണ്ടത്. റോഡിന് നടുവിൽ തന്നെ നിർത്തിയിട്ട് അറ്റകുറ്റപണിക്ക് ശ്രമിച്ചാൽ അത് വൻ അപകടത്തിലേക്ക് നയിച്ചേക്കും. യുവർ കമന്റ് എന്ന പേരിൽ അബൂദബി പൊലീസ് നടത്തുന്ന റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായാണ് വീഡിയോ പുറത്തുവിട്ടത്.