നിർമാണരംഗത്തെ അപകടങ്ങൾ; ബോധവൽകരണവുമായി ദുബൈ നഗരസഭ
തൊഴിലാളികൾക്കായി ആരോഗ്യ പരിശോധനകൾ, ബോധവത്ക്കരണ സെമിനാറുകൾ, ശില്പശാലകൾ, പ്രഭാഷണങ്ങൾ തുടങ്ങിയവയും മുനിസിപ്പാലിറ്റി സംഘടിപ്പിക്കും
ദുബൈ: കെട്ടിടനിർമാണ രംഗത്തെ അപകടങ്ങൾ ഒഴിവാക്കാൻ പരിശോധനയും ബോധവൽകരണവും ശക്തമാക്കി ദുബൈ മുനിസിപ്പാലിറ്റി. നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പക്കാനാണ് ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
അപകടങ്ങൾ കുറക്കാനായി പുറപ്പെടുവിച്ച ചട്ടങ്ങൾ യാഥാവിധം പാലിക്കുന്നുണ്ടോയെന്നാണ് നഗരസഭ അധികൃതർ നിർമാണ മേഖലകൾ സന്ദർശിച്ച് പരിശോധിക്കുന്നത്. 35,672 വർക്ക് സൈറ്റുകൾ മുനിസിപ്പാലിറ്റി അധികൃതർ സന്ദർശിച്ചു. ഈ രംഗത്ത് പ്രവർത്തിക്കുന്ന എൻജിനീയർമാർ, സൂപ്പർവൈസർമാർ, തൊഴിലാളികൾ, കരാറുകാർ, കൺസൾട്ടന്റുമാർ എന്നിവരെ ലക്ഷ്യമിട്ടാണ് ബോധവൽകരണ പരിപാടി.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുക, അപകടങ്ങളും പരിക്കുകളും കുറയ്ക്കുക എന്നതാണ് ലക്ഷ്യം. തൊഴിലാളികൾക്കായി ആരോഗ്യ പരിശോധനകൾ, ബോധവത്ക്കരണ സെമിനാറുകൾ, ശില്പശാലകൾ, പ്രഭാഷണങ്ങൾ തുടങ്ങിയവയും കാമ്പയിനിന്റെ ഭാഗമായി മുനിസിപ്പാലിറ്റി സംഘടിപ്പിക്കും.