ഈജിപ്തില്‍ ലുലു പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ധാരണ; നാല് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി തുറക്കും

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഈജിപ്ത് പ്രധാനമന്ത്രിയുമായി അബൂദബിയില്‍ കൂടിക്കാഴ്ച നടത്തി

Update: 2022-05-29 02:20 GMT
Advertising

ലുലു ഗ്രൂപ്പ് ഈജിപ്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഈജിപ്ത് സര്‍ക്കാരുമായി ചേര്‍ന്നുള്ള സംയുക്ത പദ്ധതിയുടെ ഭാഗമായി നാല് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി തുറക്കും. ഈജിപ്ത് പ്രധാനമന്ത്രിയുമായി അബൂദബിയില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്.

ഔദ്യോഗിക സന്ദര്‍ശനത്തിനായി യു.എ.ഇയിലെത്തിയതായിരുന്നു പ്രധാനമന്ത്രി മുസ്തഫ മദ്ബൗലിയുടെ നേതൃത്വത്തിലെള ഔദ്യോഗിക സംഘം. നിലവില്‍ മൂന്ന് ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ഈജിപ്ത് തലസ്ഥാനമായ കെയ്‌റോവില്‍ ലുലുവിനുള്ളത്. സംയുക്ത പദ്ധതിയുടെ ഭാഗമായി ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.

2023 രണ്ടാം പാദത്തില്‍ ഇവ പ്രവര്‍ത്തന സജ്ജമാകും. പിരമിഡ് നഗരമായ ഗിസയില്‍ ഉള്‍പ്പടെ പുതിയ ശാഖകള്‍ തുടങ്ങും. ഈജിപ്തിലെ ഇ-കോമോഴ്‌സ് പ്രവര്‍ത്തനങ്ങള്‍ അടുത്തമാസം ആരംഭിക്കുമെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. ലുലു ബഹറൈന്‍-ഈജിപ്ത് ഡയരക്ടര്‍ ജൂസര്‍ രൂപാവാല, റീജിയനല്‍ ഡയരക്ടര്‍ ഹുസേഫ ഖുറേഷി എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News