കേന്ദ്ര സർക്കാരിന്റെ SPDC സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

പ്രവാസികളുടെ മക്കൾക്ക് ഇന്ത്യയിൽ ബിരുദപഠനം നടത്താൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സ്‌കോളർഷിപ്പാണിത്

Update: 2024-12-09 17:13 GMT
Editor : Thameem CP | By : Web Desk
Advertising

അബൂദബി: കേന്ദ്ര സർക്കാരിന്റെ SPDC സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. പ്രവാസികളുടെ മക്കൾക്ക് ഇന്ത്യയിൽ ബിരുദപഠനം നടത്താൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സ്‌കോളർഷിപ്പാണിത്.  ഈമാസം 27 വരെ പഠനസഹായത്തിന് അപേക്ഷ സമർപ്പിക്കാമെന്ന് അറിയിച്ച് സർക്കാർ പുതിയ സർക്കുലർ പുറത്തിറക്കി. സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ നവംബർ 30 വരെയാണ് നേരത്തേ സമയപരിധി നിശ്ചയിച്ചിരുന്നത്.

ഓരോ രാജ്യത്തെയും ഇന്ത്യൻ എംബസി, കോൺസുലേറ്റ് എന്നിവ മുഖേനയാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്. ഈവർഷം മുതൽ മെഡിക്കൽ പഠനത്തിനും സ്‌കോളർഷിപ്പ് നൽകും. ഒന്നാം വർഷ ഡിഗ്രി പഠനത്തിന് പേര് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കാണ് വിദേശകാര്യമന്ത്രാലയം നൽകുന്ന സ്‌കോളർഷിപ്പ് പ്രോഗ്രാം ഫോർ ഡയാസ്‌പോറ ചിൽഡ്രൻ എന്ന വിദ്യാഭ്യാസ സഹായം ലഭിക്കുക. 150 വിദ്യാർഥികൾക്ക് പഠന സഹായം ലഭിക്കും. വിദ്യാർഥികൾ 17നും 21നും ഇടക്ക് പ്രായമുള്ളവരായിരിക്കണം. പി.ഐ.ഒ കാർഡുള്ള ഇന്ത്യൻ വംശജർ, എൻ.ആർ.ഐ സ്റ്റാറ്റസുള്ള ഇന്ത്യൻ പൗരൻമാർ, എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾ എന്നിവരുടെ മക്കളുടെ ഡിഗ്രി പഠനത്തിന് നാലായിരം യു.എസ്. ഡോളർ അഥവാ 3,36,400 രൂപ വരെ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പായി ലഭിക്കും.

ഈവർഷം മുതൽ മെഡിക്കൽ പഠനത്തിനും പഠനസഹായമുണ്ടാകും. എം.ബി.ബി.എസ് രണ്ടാം വർഷം മുതൽ അഞ്ചാവർഷം വരെയാകും സ്‌കോളർഷിപ്പ്. വിദ്യാർഥികളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അർഹരായവരെ തെരഞ്ഞെടുക്കുക. പ്രവാസികളായ രക്ഷിതാക്കൾക്ക് അപേക്ഷ നൽകാൻ അതത് രാജ്യത്തെ എംബസിയോയോ, ഇന്ത്യൻ കോൺസുലേറ്റിനേയോ ബന്ധപ്പെടാം.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News