ഷാർജയിൽ ആറ്റിങ്ങല്‍ കെയറിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ്

അലോപ്പതി, ഹോമിയോ, ആയുർവേദം എന്നീ വിഭാഗങ്ങളെ ഒരുമിച്ചു ഉൾപ്പെടുത്തികൊണ്ട് റമദാൻ മാസത്തിനു മുന്നോടിയായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന് മികച്ച പ്രതികരണമാണ് പ്രവാസികൾക്കിടയിൽ നിന്നുമുണ്ടായത്

Update: 2023-03-23 18:40 GMT
Editor : banuisahak | By : Web Desk
Advertising

ഷാർജ: ആറ്റിങ്ങല്‍ കെയറിന്റെ ആഭിമുഖ്യത്തില്‍ ഷാർജയിൽ സൗജന്യ ആരോഗ്യ പരിശോധന 'സാന്ത്വനം 2023' സംഘടിപ്പിച്ചു. സഫാരി മാളിന്റെ സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പിന്റെ ഉത്ഘാടനം ആറ്റിങ്ങൽ കെയറിന്റെ മുഖ്യ രക്ഷാധികാരിയും ആറ്റിങ്ങൽ പാർലിമെന്റ് മണ്ഡലത്തിന്റെ MP യുമായ അഡ്വക്കേറ്റ് അടൂർ പ്രകാശ് നിർവ്വഹിച്ചു. സഫാരി മാൾ ചെയർമാൻ ശ്രീ. അബുബക്കർ മാടപ്പാട്ടിനെ ചടങ്ങിൽ ആദരിച്ചു.

കുട്ടികളിലെ ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ പ്രമുഖ പീഡിയാട്രിഷ്യൻ ഡോക്ടർ സൗമ്യ സരിൻ മുഖ്യ പ്രഭാഷണം നടത്തി.ചെയർമാൻ ഷാജി ഷംസുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ്‌ ബിനു പിള്ള സ്വാഗതം ആശംസിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. YA റഹിം, EP ജോൺസൺ, യേശുശീലൻ, നോർക്ക പ്രവാസി ക്ഷേമകാര്യ വകുപ്പ് ഡയറക്ടർ BR മുരളി ദുബായ് ഇൻകാസ് പ്രസിഡന്റ്‌ നദീർ കാപ്പാട്, BA നാസർ, പ്രദീപ് കോശി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അലോപ്പതി, ഹോമിയോ, ആയുർവേദം എന്നീ വിഭാഗങ്ങളെ ഒരുമിച്ചു ഉൾപ്പെടുത്തികൊണ്ട് റമദാൻ മാസത്തിനു മുന്നോടിയായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന് മികച്ച പ്രതികരണമാണ് പ്രവാസികൾക്കിടയിൽ നിന്നുമുണ്ടായതെന്നു ഭാരവാഹികളായ ജനറൽ സെക്രട്ടറി അനസ് ഇടവ, കുഞ്ഞുമോൻ, നൗഷാദ് അഴൂർ, ജാഫർഖാൻ, സുരേഷ് വേങ്ങോട്, താഹ കാപ്പുകാട്, നിസ്സാം കിളിമാനൂർ എന്നിവർ അറിയിച്ചു.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News