അറ്റ്‌ലസ് ഇൻസ്റ്റിറ്റിയൂഷൻസ്; നിരവധി ബിരുദദാരികൾ സനദ് ഏറ്റുവാങ്ങി
800 ലധികം വിദ്യാർഥികളും രക്ഷിതാക്കളുമെത്തി
യു.എ.ഇയിലെ അറ്റ്‌ലസ് ഇൻസ്റ്റിറ്റിയൂഷൻസ് സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ബിരുദം കൈമാറി. ദുബൈയിൽ നടന്ന ബിരുദദാനചടങ്ങ് ഷാർജ രാജകുടുംബാംഗം ശൈഖ് ഹുമൈദ് റാശിദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
വിവിധ സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരുടെ ഘോഷയാത്രയോടെയാണ് ബിരുദദാന ചടങ്ങുകൾക്ക് തുടക്കമായത്. അറ്റ്‌ലസ് ഇൻസ്റ്റിറ്റിയൂഷന് കീഴിൽ യു,കെ, മലേഷ്യ, സ്വിറ്റ്‌സർലന്റ്, ഇന്ത്യ എന്നിവിടങ്ങളിലെ സർവ്വകലാശാലകളിൽനിന്നും അവാർഡിങ് ബോഡികളിൽ നിന്നും കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചത്.
ദുബൈ ഗ്രാൻഡ് ഹയാത്തിൽ ഒരുക്കിയ ചടങ്ങിൽ ടി.എൻ പ്രതാപൻ എം.പി, മലേഷ്യയിലെ ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. അഹമ്മദ് ഇസാനി അവാങ്ങ്, യു.കെയിലെ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയുടെ ഇന്റർനാഷണൽ പാർട്ണർഷിപ്പ്‌സ് ഡയരക്ടർ ഡോ. സൈമൺ ഇവാൻസ്, പാൻ ആഫ്രിക്കൻ ചേംബർ ഓഫ് കൊമേഴ്‌സിൻ എക്‌സിക്യൂട്ടീവ് ഡയരക്ടർ കെബോർ ഗെന്ന തുടങ്ങിയവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
എ.ജി.ഐ ഡയരക്ടർ അഖിൽ സതീഷ്, ചെയർമാൻ മുഹമ്മദ് മുൻസീർ, സി.ഇ.ഒ പ്രമീളാ ദേവി തുടങ്ങിയവർ സംസാരിച്ചു. 800 ഓളം വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.