സ്കൂൾ ബസുകളെ മറികടക്കുമ്പോൾ ശ്രദ്ധിക്കുക! വൻ തുക പിഴയടക്കേണ്ടി വരും

ആയിരം ദിർഹം പിഴയും പത്ത് ബ്ലാക്ക് പോയന്‍റുമാണ് നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ

Update: 2021-09-06 19:11 GMT
Editor : ijas
Advertising

കുട്ടികളെ ഇറക്കാൻ നിർത്തിയിട്ട സ്കൂൾ ബസുകളെ മറികടക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ വൻതുക പിഴയടക്കേണ്ടി വരുമെന്ന് അബൂദബി പൊലീസിന്‍റെ മുന്നറിയിപ്പ്. ആയിരം ദിർഹം പിഴയും പത്ത് ബ്ലാക്ക് പോയന്‍റുമാണ് നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ.

Full View

സ്കൂൾ ബസുകളെ അശ്രദ്ധമായി മറികടക്കുന്നവരെ പിടികൂടാൻ സ്കൂൾ ബസുകളിൽ തന്നെ കാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് ബസുകളെ മറികടക്കുന്നവരെ ഈ കാമറകൾ അപ്പോൾ തന്നെ പിടികൂടും. വിദ്യാർഥികളെ ഇറക്കാനായി സ്കൂൾ ബസ് നിർത്തിയാൽ ഇടതുവശത്ത് സ്റ്റോപ്പ് എന്ന ബോർഡ് പ്രത്യക്ഷപ്പെടും. ഈ സമയം ബസിനെ മറികടക്കാൻ പാടില്ല. പിന്നിലുള്ള വാഹനങ്ങളും മുന്നിലുള്ള വാഹനങ്ങളും അഞ്ച് മീറ്റർ അകലെയായി നിർത്തി കാത്തുനിൽക്കണം. കുട്ടികൾ ബസിൽ നിന്ന് ഇറങ്ങി സുരക്ഷിതമായ റോഡ് മുറിച്ച് കടന്നു എന്ന് ഉറപ്പാക്കി ബസ് നീങ്ങിയ ശേഷം മാത്രമേ മറ്റു വാഹനങ്ങൾ സ്കൂൾ ബസിനെ മറി കടന്ന് പോകാൻ പാടുള്ളു. ഇതാണ് നിയമം. ഇത് ലംഘിക്കുന്നവർക്ക് ആയിരം ദിർഹം പിഴയും പത്ത് ബ്ലാക്ക് പോയന്‍റും കിട്ടും. തിരക്കുള്ള സ്ഥലങ്ങളിലും പൊതുഗതാഗതത്തിനുള്ള ബസിന്‍റെ സ്റ്റോപ്പുകളിലും സ്കൂൾ ബസ് നിർത്താതിരിക്കാൻ സ്കൂൾ ബസ് ഡ്രൈവർമാരും ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News