ബിഷപ്പുമാർ ഷാർജ ഭരണാധികാരിയെ കണ്ടു; മതസൗഹാർദം ശക്​തമാക്കാൻ ആഹ്വാനം

യു.എ.ഇക്ക്​ നന്ദി അറിയിച്ച്​ സഭാധ്യക്ഷൻ

Update: 2022-09-18 18:46 GMT
Editor : banuisahak | By : Web Desk
Advertising

ഷാർജ: മത സൗഹാർദം ഊട്ടിയുറപ്പിക്കാൻ ശക്​തമായ നടപടികൾ ആവശ്യമാണെന്ന്​ ഷാർജ ഭരണാധികാരി. വിവിധ മതങ്ങളെ കുറിച്ച ഉൾക്കാഴ്​ച രൂപ​പ്പെടുത്തി സഹിഷ്​ണുതാപൂർവമായ അന്തരീക്ഷം നിലനിർത്തുക പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയുടെ സാരഥികളുമായി നടത്തിയ കൂടിക്കാഴ്​ചയിലാണ്​ ഷാർജ ഭരണാധികാരി ഇക്കാര്യം വ്യക്​തമാക്കിയത്​

പശ്​ചിമേഷ്യയിലെ കത്തോലിക്കാ സഭയുടെ പുതിയ അധ്യക്ഷൻ ബിഷപ്പ്​ പൗലോ മാരിനെല്ലി, സ്​ഥാനമൊഴിഞ്ഞ ബിഷപ്പ്​ പോൾ ഹിൻഡർ എന്നിവരാണ്​ ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ

ബിൻ മുഹമ്മദ്​ ആൽ ഖാസ്​മിയുമായി ചർച്ച നടത്തിയത്​. എല്ലാ മത വിഭാഗങ്ങൾക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിച്ച യു.എ.ഇ ലോക മതസൗഹാർദത്തിനും സഹിഷ്​ണതക്കും വലിയ പ്രാധാന്യമാണ്​ നൽകുന്നതെന്ന്​ ഷാർജ ഭരണാധികാരി പറഞ്ഞ​ു. മനുഷ്യർക്കിടയിൽ ഐക്യം രൂപപ്പെടുത്താൻ മതനേതൃത്വത്തിന്​ വലിയ പങ്കു വഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കത്തോലിക്കാ സഭക്ക്​ യു.എ.ഇ നൽകി വരുന്ന ഉദാരമായ സഹായത്തിനും സ്വാതന്ത്ര്യത്തിനും ബിഷപ്പ്​ പൗലോ മാരിനെല്ലി ഷാർജ ഭരണാധികാരിയെ നന്ദി അറിയിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ വാർഷികത്തിന്റെ ഭാഗമായാണ്​ ബിഷപ്പുമാർ ഷാർജയിലെത്തിയത്​.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News