യു എ ഇയിൽ സർക്കാർ ജീവനക്കാരുടെ തൊഴിൽസമയ മാറ്റം; പ്രചാരണം തള്ളി ഫെഡറൽ തൊഴിൽ അതോറിറ്റി

ജൂലൈ ഒന്ന് മുതൽ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ദിവസം പത്ത് മണിക്കൂർ ജോലിയെടുത്ത് ആഴ്ചയിൽ മൂന്ന് ദിവസം അവധിയെടുക്കാം എന്ന വിധം പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അതോറിറ്റി വ്യക്തമാക്കി

Update: 2023-06-09 18:57 GMT
Advertising

യു എ ഇയിൽ സർക്കാർ ജീവനക്കാരുടെ തൊഴിൽസമയം മാറ്റുന്നു എന്ന പ്രചരണം നിഷേധിച്ച് ഫെഡറൽ തൊഴിൽ അതോറിറ്റി. ജൂലൈ ഒന്ന് മുതൽ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ദിവസം പത്ത് മണിക്കൂർ ജോലിയെടുത്ത് ആഴ്ചയിൽ മൂന്ന് ദിവസം അവധിയെടുക്കാം എന്ന വിധം പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അതോറിറ്റി വ്യക്തമാക്കി.

ഫെഡറൽ സർക്കാർ ജീവനക്കാരുടെ തൊഴിൽസമയം മാറുന്നു എന്ന വിധം സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണമാണ് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സ് ഔദ്യോഗിക വാർത്താകുറിപ്പിൽ നിഷേധിച്ചത്.

പാർടൈം ജോലി, താൽകാലിക ജോലി, രാജ്യത്തിനകത്തും പുറത്തുമിരുന്നുള്ള ഓൺലൈൻ വിദൂര ജോലി, ഓഫീസിലും വീട്ടിലുമിരുന്ന് ജോലി ചെയ്ത് തീർക്കാവുന്ന ഹൈബ്രിഡ് തൊഴിൽ സമ്പ്രദായം തുടങ്ങി പുതിയ തൊഴിൽ രീതികൾ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ ആവിഷിക്കരിക്കുന്നതിന് നിർദേശങ്ങളുണ്ട്.

പലദിവസങ്ങളിലെ തൊഴിൽസമയം കൂട്ടിച്ചേർത്ത് കംപ്രസഡ് വർക്കിങ് അവേഴ്സ് എന്നതും അത്തരമൊരു തൊഴിൽരീതിയാണ്. എന്നാൽ, ചില വകുപ്പുകളിൽ മാത്രം ജോലിയുടെ പ്രത്യേകതക്ക് അനുസരിച്ച് മേലധികാരികളുടെ അനുമതിയോടെ മാത്രമാണ് നിയമവിധേയമായി മാത്രം അനുവദിക്കുന്നതാണ് അത്തരം തൊഴിൽരീതിയെന്നും അതോറിറ്റി വിശദീകരിച്ചു.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News