കുട്ടികളുടെ വായനോത്സവത്തിന് ഷാർജയിൽ മേയ് 11ന് തുടക്കം

15 രാജ്യങ്ങളിൽ നിന്നുള്ള 139 പ്രസാധകർ ഇത്തവണ മേളയിൽ പുസ്തകങ്ങൾ എത്തിക്കും

Update: 2022-04-27 20:02 GMT
Advertising

ഈവർഷം ഷാർജയിൽ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിന് മേയ് 11 ന് തുടക്കമാകും. ഷാർജ എക്‌സ്‌പോ സെന്ററിൽ 12 ദിവസം മേള തുടരുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ റക്കാദ് അൽ അംരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

'നിർമാണാത്മകത നിർമിക്കാം' എന്നതാണ് ഈവർഷത്തെ മേളയുടെ സന്ദേശം. 15 രാജ്യങ്ങളിൽ നിന്നുള്ള 139 പ്രസാധകർ ഇത്തവണ മേളയിൽ പുസ്തകങ്ങൾ എത്തിക്കും. ടോയ് സ്റ്റോറി, ജുമാൻജി തുടങ്ങിയ സിനിമകളുടെ ആനിമേറ്റർ കെയിൽ ബാൽഡ, ഗായകൻ താരിഖ് അൽഗർബി, ഈജിപ്തഷ്യൻ നടൻ മുഹമ്മദ് ഹനാദി തുടങ്ങിയവർ അഥിതികളായി എത്തും.

മൃഗങ്ങളുടെ രൂപത്തിൽ റോബോട്ടുകൾ പ്രകടനം നടത്തുന്ന റോബോട്ട് സൂ ഇത്തവണത്തെ പുതുമയാകുമെന്നും സംഘാടകർ അറിയിച്ചു. ഇവിടെ റോബോട്ടുകളുമായി ബന്ധപ്പെട്ട 15 തരം ആക്ടിവിറ്റികൾക്കും സൗകര്യമുണ്ടാകും. കുട്ടികളുടെ ശിൽപശാല, കിഡ്‌സ് ആക്ഷൻ, സോഷ്യൽ മീഡിയ സ്റ്റേഷൻ, കോമിക് സ്റ്റേഷൻ, കുക്കറി കോർണർ തുടങ്ങിയവയുണ്ടാകും. കുട്ടികളുടെ ഇല്ലസ്‌ട്രേഷൻ എക്‌സിബിഷനും ഇതോടൊപ്പം നടക്കും. യുഎഇയിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രസാധകർ ഇത്തവണ കുട്ടികളുടെ പുസ്തകമെത്തിക്കുക. യുഎഇയിൽ നിന്ന് 76 പ്രസാധകർ എത്തും. 15 പ്രസാധകരെത്തുന്ന ലബനാനാണ് രണ്ടാം സ്ഥാനത്ത്.


Full View

Children's Reading Festival kicks off on May 11 in Sharjah

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News