‘കമോൺ കേരള’ അഞ്ചാം എഡിഷൻ; ശൈഖ്​ സുൽത്താൻ മുഖ്യരക്ഷാധികാരി

ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി മുഖ്യരക്ഷാധികാരിയാവുന്ന അഞ്ചാം എഡിഷനാണ് വരാന്‍ പോകുന്നത്

Update: 2023-05-05 19:01 GMT
Editor : ijas | By : Web Desk
Advertising

ഷാ​ർ​ജ: മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വാ​ണി​ജ്യ, സാം​സ്കാ​രി​ക, വി​നോ​ദ, വൈ​ജ്ഞാ​നി​ക മേ​ള​യാ​യ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ​ക​മോ​ൺ കേ​ര​ള​യു​ടെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രിയായി യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി. ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി മുഖ്യരക്ഷാധികാരിയാവുന്ന അഞ്ചാം എഡിഷനാണ് വരാന്‍ പോകുന്നത്. ക​ഴി​ഞ്ഞ നാ​ലു എ​ഡി​ഷ​നു​ക​ളും ശൈ​ഖ്​ സു​ൽ​ത്താ​ന്‍റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റി​യ ക​മോ​ൺ കേ​ര​ള​യു​ടെ അ​ഞ്ചാം എ​ഡി​ഷ​ൻ മേ​യ്​ 19,20,21 തീ​യ​തി​ക​ളി​ൽ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ലാ​ണ്​ ന​ട​ക്കു​ക.

ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​​ട്രി​യു​ടെ​യും ഷാ​ർ​ജ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ടൂ​റി​സം ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​തോ​റി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ മേ​ള​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ളെ എ​ന്നും ചേ​ർ​ത്തു​പി​ടി​ച്ച ശൈ​ഖ്​ സു​ൽ​ത്താ​ന്‍റെ ര​ക്ഷാ​ധി​കാ​രം യു.​എ.​ഇ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്​ അ​ഭി​മാ​ന​വും പ്ര​വാ​സ മ​ല​യാ​ള​ത്തി​ന്‍റെ മു​ഖ​പ​ത്ര​മാ​യ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തി​ന്​ അം​ഗീ​കാ​ര​വു​മാ​ണ്​​. ഊ​ഷ്മ​ള​മാ​യ ഇ​ന്ത്യ-​യു.​എ.​ഇ ബ​ന്ധ​ത്തെ എ​ക്കാ​ല​വും പ്രോ​ത്സാ​ഹി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ 2017ലെ ​കേ​ര​ള സ​ന്ദ​ർ​ശ​നം, ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ വ്യാ​പാ​ര, സാം​സ്കാ​രി​ക ബ​ന്ധ​ത്തി​ൽ സു​വ​ർ​ണ ലി​പി​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട ച​രി​ത്ര​മാ​ണ്. ഇ​ന്ത്യ-​യു.​എ.​ഇ വ്യാ​പാ​ര ബ​ന്ധ​ത്തി​ന്​ ദി​ശാ​ബോ​ധം പ​ക​രു​ന്ന ‘ക​മോ​ൺ കേ​ര​ള’​യു​ടെ മു​ൻ എ​ഡി​ഷ​നു​ക​ളു​ടെ വി​ജ​യ​ത്തി​ന്​​ ശൈ​ഖ്​ സു​ൽ​ത്താ​ന്‍റെ ര​ക്ഷാ​ധി​കാ​രം ക​രു​ത്തു​പ​ക​ർ​ന്നി​ട്ടു​ണ്ട്​. യു.​​എ.​​ഇ​​യി​​ലെ പ്ര​​വാ​​സി സ​​മൂ​​ഹം ഓ​​രോ വ​​ർ​​ഷ​​വും കാ​​ത്തി​​രി​​ക്കു​​ന്ന മേ​​ള​​യാ​​യി പ​​രി​​ണ​​മി​​ച്ച ക​മോ​ൺ​ കേ​ര​ള​ ഇ​​ക്കു​​റി വി​​രു​​ന്നെ​​ത്തു​​ന്ന​​ത്​ കൂ​​ടു​​ത​​ൽ വ്യ​​ത്യ​​സ്ത പ​​രി​​പാ​​ടി​​ക​​ളു​​മാ​​യാ​​ണ്.

Full View

വി​വി​ധ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വാ​സി സ​മൂ​ഹം ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’​യും ഇ​ത്ത​വ​ണ ‘ക​മോ​ൺ കേ​ര​ള’​യോ​ടൊ​പ്പം വി​രു​ന്നെ​ത്തും. മേ​യ്​ 21ന്​ ​അ​ര​ങ്ങേ​റു​ന്ന പ​രി​പാ​ടി കേ​ര​ള​ത്തി​ന്‍റെ സൗ​ഹൃ​ദ​ത്തെ​യും സ​ഹ​ജീ​വി​ത​ത്തെ​യും ആ​ഘോ​ഷ​മാ​ക്കു​ന്ന​താ​യി​രി​ക്കും. മേ​ള​ക്ക്​ ആ​വേ​ശം പ​ക​രാ​ൻ മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​ര​ങ്ങ​ളാ​യ കു​ഞ്ചാ​ക്കോ ബോ​ബ​നും ഭാ​വ​ന​യും അ​ട​ക്കം പ്ര​മു​ഖ​ർ എ​ത്തും.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News