കോവിഡ്: യു.എ.ഇയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ പോകുന്ന യാത്രക്കാർക്ക്​ എയർ ഇന്ത്യയുടെ മുന്നറിയിപ്പ്

കോവിഡ്​ ലക്ഷണങ്ങളുണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ദേശീയ ഹെൽപ്​ ലൈൻ നമ്പറിലോ അറിയിക്കണം

Update: 2022-12-26 18:09 GMT
Editor : banuisahak | By : Web Desk
Advertising

ദുബൈ: കോവിഡ് പശ്ചാത്തലത്തിൽ യു.എ.ഇയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ പോകുന്ന യാത്രക്കാർക്ക്​ നിർദേശവുമായി എയർ ഇന്ത്യ എക്സ്​പ്രസ്​. എല്ലാ യാത്രക്കാരും വാക്സിൻ എടുക്കണം. മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ദിക്കണമെന്നും നിർദേശം.

കോവിഡ്​ ലക്ഷണങ്ങളുണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ദേശീയ ഹെൽപ്​ ലൈൻ നമ്പറിലോ അറിയിക്കണം. വിമാനത്താവളത്തിൽ റാൻഡം പരിശോധന നടക്കുന്നുണ്ട്​. 12 വയസിൽ താഴെയുള്ള കുട്ടികളെ പരിശോധിക്കില്ല. എന്നാൽ, ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളും പരിശോധനക്ക്​ വിധേയരാകണമെന്നും നിർദേശത്തിൽ പറയുന്നു.

Full View
Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News