ഡേറ്റിങ് ചിലപ്പോൾ ആപ്പിലാക്കും; ഡേറ്റിങ് ആപ്പുകളെ കരുതിയിരിക്കാൻ പൊലീസ്

സ്വകാര്യദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണം

Update: 2023-05-12 02:01 GMT
Advertising

ഡേറ്റിങ് ആപ്പുകളെ കരുതിയിരിക്കാൻ അബൂദബി പൊലീസിന്റെ മുന്നറിയിപ്പ്. അപരിചിതരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കരുത്. ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള സ്വകാര്യ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്നും പൊലീസ് നിർദേശിച്ചു.

ഡേറ്റിങ് ആപ്പുകളും വെബ്സൈറ്റുകളും അപരിചതരിലേക്ക് സ്വകാര്യ വിവരങ്ങൾ എത്തിക്കാൻ സാധ്യത വർധിപ്പിക്കുന്ന മാർഗങ്ങളാണ്. സ്വകാര്യ ചിത്രങ്ങളും, വീഡിയോകളും, മറ്റ് രഹസ്യവിവരങ്ങളും ചോർത്തിയെടുത്ത് ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങളുണ്ട്. വീഡിയോ കോളുകൾ റെക്കോർഡ് ചെയ്തും, സഭ്യമല്ലാത്ത ചിത്രങ്ങൾ പകർത്തിയും പണം തട്ടുന്നവരുണ്ട്.

സൗഹൃദം നടിച്ചെത്തുന്ന പലരും ചതിയൻമാരാകാൻ സാധ്യതയുണ്ട്. ഇവരുമായി നടത്തുന്ന ചാറ്റിങ് നടത്തുമ്പോഴും, വീഡിയോ കോൾ നടത്തുമ്പോഴും ജാഗ്രതപാലിക്കണം. സംശയകരമായ വെബ്സൈറ്റ്, ആപ്പുകൾ എന്നിവ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നും, ഓൺലൈനിലും സാമൂഹിക മര്യാദകൾ പുലർത്തി സ്വകാര്യതയെ സംരക്ഷിക്കണമെന്നും പൊലീസ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ഇത്തരക്കാരുടെ വലയിൽ കുടുങ്ങുന്നവർക്ക് 8002626 എന്ന ടോൾഫ്രീ നമ്പർ വഴി പൊലീസിന്റെ അമാൻ സർവീസിനെ ബന്ധപ്പെടാം. 282828 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചും സഹായം തേടാമെന്ന് പൊലീസ് അറിയിച്ചു. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News