കർണാടക ജനതയെ അഭിനന്ദിച്ച്​ പ്രവാസി സംഘടനകളും

വർഗീയരാഷ്ട്രീയത്തെ ധീരമായി നേരിട്ടു നേടിയ മിന്നുന്ന വിജയമാണിതെന്ന് വിവിധ പ്രവാസി കൂട്ടായ്മകളുടെ നേതാക്കൾ പറഞ്ഞു

Update: 2023-05-13 17:46 GMT
Advertising

യു.എ.ഇ കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് പ്രവാസലോകത്തെ കൂട്ടായ്മകളും. വർഗീയരാഷ്ട്രീയത്തെ ധീരമായി നേരിട്ടു നേടിയ മിന്നുന്ന വിജയമാണിതെന്ന് വിവിധ പ്രവാസി കൂട്ടായ്മകളുടെ നേതാക്കൾ പറഞ്ഞു. അടുത്ത വർഷം നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിൽ മതേതര ചേരിക്ക് കർണാടക വിജയം പ്രചോദന?മാകുമെന്നും അവർ ചൂണ്ടിക്കാട്ടി.

കാർണാടകവിജയം ആഘോഷിക്കാൻ യു.എഇയിലെ കോൺഗ്രസ് അനുഭാവ കൂട്ടായ്മയായ ഇൻകാസ് ദുബൈയിൽ ചടങ്ങ് സംഘടിപ്പിച്ചു. ശശി തരൂർ എം.പി കേക്ക് മുറിച്ചാണ് പ്രവർത്തകരുടെ ആഹ്‌ളാദത്തിൽ ഭാഗഭാക്കായത്. കർണാടക വിജയം ദേശീയരാഷ്ട്രീയത്തിൽ ശക്തമായ മതേതര മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് കെ.എം.സി.സി യു.എ.ഇ പ്രസിഡൻറ് പുത്തൂർ റഹ്മാൻ പറഞ്ഞു. സ്ഥാപിത താൽപര്യങ്ങൾക്കെതിരായ ശക്തമായ ജനവിധിയാണ്? കർണാടക ഫലമെന്ന് ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അഭിപ്രായപ്പെട്ടു.

ഫാഷിസ്റ്റ് ശക്തികൾക്ക് കനത്ത പ്രഹരമാണ് കർണാടകയിൽ ലഭിച്ചതെന്ന് ദുബൈ കെ.എം.സി.സി ആക്റ്റിങ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി പറഞ്ഞു. ഇന്ത്യക്ക് കൃത്യമായ ദിശാബോധം നൽകുന്ന തെരഞ്ഞെടുപ്പ് ഫലമാണിതെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ. എ റഹീം പറഞ്ഞു. വിവിധ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ദുബൈയിൽ നാളെ കൂടുതൽ ആഘോഷ പരിപാടികൾ അരങ്ങേറും

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News