യുഎഇയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതും പ്രേരിപ്പിക്കുന്നതും ഒരു പോലെ കുറ്റകരം
യുഎഇയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതും ആളുകളെ സ്വാധീനിച്ച് അവ ഉപയോഗിക്കാൻ അവരെ പ്രേരിപ്പിക്കുന്നതും ഒരു പോലെ കുറ്റകരം.
മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവ ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന വ്യക്തികൾക്ക് 50,000 ദിർഹം പിഴയും അഞ്ച് വർഷം വരെ തടവുമടക്കമുള്ള കനത്ത ശിക്ഷ തന്നെ ലഭിച്ചേക്കാമെന്നാണ് ദുബൈ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളെ ഓർമ്മിപ്പിക്കുന്നത്.
മാത്രമല്ല, മയക്കുമരുന്നോ, സൈക്കോട്രോപിക് പദാർത്ഥങ്ങളോ വാങ്ങാനും ഉപയോഗിക്കാനുമുള്ള ഉദ്ദേശ്യത്തോടെ പണം കൈമാറ്റം ചെയ്യുന്നതും കർശനമായ പിഴ അടക്കമുള്ള ശിക്ഷക്ക് അർഹമായ കുറ്റ കൃത്യമാണ്.
2021 ലെ ഫെഡറൽ ഡിക്രി- 30ാം നമ്പർ നിയമപ്രാരകാരം, ഇവർക്ക് തടവോ 50,000 ദിർഹത്തിൽ കുറയാത്ത പിഴയോ ശിക്ഷയായി ലഭിച്ചേക്കാം. ഈ ലക്ഷ്യത്തിനായി അറിഞ്ഞുകൊണ്ട് പണം നൽകുന്നതും മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹപ്പിക്കലായാണ് കണക്കാക്കുന്നത്.