കോവിഡിന് ശേഷം ഇരട്ടിയായി ദുബൈ യാത്രക്കാർ; കൂടുതൽ ഇന്ത്യയിൽ നിന്ന്

കഴിഞ്ഞ വർഷം ദുബൈ വിമാനത്താവളം വഴി 6.6 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്

Update: 2023-02-21 19:35 GMT
Editor : abs | By : Web Desk
Advertising

ദുബൈ: കോവിഡിന് ശേഷം വിമാനയാത്രക്കാരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ വർഷം ദുബൈ വിമാനത്താവളം വഴി 6.6 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്. ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ യാത്രക്കാർ. മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 127 ശതമാനം വർധനവാണുണ്ടായതായി ദുബൈ വിമാനത്താവളം അധികൃതർ അറിയിച്ചു.

ഈ വർഷം പ്രതീക്ഷിക്കുന്നത് 7.8 കോടി യാത്രക്കാരെയാണ് ഇതോടെ, ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന റെക്കോർഡ് ദുബൈ നിലനിലനിർത്തുമെന്നാണ് പ്രതീക്ഷ.

2021ൻറെ അവസാനം മുതൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായി വർധന ആരംഭിച്ചിരുന്നു. എന്നാൽ, 2021ന്റെ അവസാന പാദത്തെ അപേക്ഷിച്ച് 67 ശതമാനം വർധനവാണ് കഴിഞ്ഞ വർഷം ഉണ്ടായത്. ഇന്ത്യൻ സെക്ടറുകളിലെ മിക്ക വിമാനങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടുതൽ സർവീസുകൾക്കു വേണ്ടി യു.എ.ഇ വിമാന കമ്പനികൾ ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അനുകൂല സമീപനം ഇനിയും ഉണ്ടായിട്ടില്ല.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News