ദുബൈയിൽ 'പാർക്കിൻ' കമ്പനി വരുന്നു; പാർക്കിങ് കാര്യങ്ങൾ ഇനി കമ്പനിക്ക്

പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായിരിക്കും'പാർക്കിൻ'

Update: 2024-01-03 18:48 GMT
Editor : rishad | By : Web Desk
Advertising

ദുബൈയിൽ പൊതു-സ്വകാര്യ പാർക്കിങ്​ സ്ഥലങ്ങളുടെ നിയന്ത്രണവും മേൽനോട്ടവും നിർവഹിക്കാൻ പുതിയ സ്ഥാപനം രൂപവത്കരിച്ചു. 'പാർക്കിൻ' എന്ന പേരിലാണ്​ സ്ഥാപനം. പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായിരിക്കും'പാർക്കിൻ'.

യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ പബ്ലിക്​ ജോയിന്‍റ്​ സ്​റ്റോക്​ കമ്പനി ആയ 'പാർക്കിൻ' രൂപവത്​കരിക്കാനുള്ള നിയമത്തിന്​​ അംഗീകാരം നൽകിയത്​​.

പൊതുപാർക്കിങ്​ ഇടങ്ങളുടെ നിർമാണം, ആസൂത്രണം, രൂപരേഖ തയ്യാറാക്കൽ​, പ്രവർത്തനം, നിയന്ത്രണം എന്നിവ പുതിയ കമ്പനിയുടെ ചുമതലയാണ്​. വ്യക്തികൾക്ക് പാർക്കിങ്​ പെർമിറ്റുകൾ നൽകുക, പൊതു പാർക്കിങ്​ ഇടങ്ങൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ സൗകര്യം ഒരുക്കുക, ഫ്രാഞ്ചൈസി കരാറിന്‍റെ നിബന്ധനകൾ പ്രകാരം പാർക്കിങ്​ സ്ഥലങ്ങൾ റിസർവ് ചെയ്യുക ഉൾപ്പെടെയുള്ള ഉത്തരവാദിത്തവും പുതിയ കമ്പനിക്കായിരിക്കും​. പാർക്കിങ്​ ഇടങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ ബിസിനസ്​ മേഖലകളിലെ നിക്ഷേപം സ്വീകരിക്കാനുള്ള അധികാരവും കമ്പനിക്കുണ്ടാകും.

ഇതിനായി പാർക്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും പെർമിറ്റുകളുടെ വിതരണവും ദുബൈ റോഡ്​സ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി ,പാർക്കിൻ പി.ജെ.എസ്​.സിയെ ഏൽപിക്കും. ആർ.ടി.എയും പാർക്കിൻ പി.ജെ.എസ്​.സിയും തമ്മിലുള്ള ഫ്രാഞ്ചൈസി കരാറിലൂടെ ആയിരിക്കും ചുമതലകൾ കൈമാറുക. പൊതു-സ്വകാര്യ സബ്​സ്ക്രിബ്​ഷൻ മുഖേന മൂന്നാം കക്ഷികൾക്ക്​ കൈമാറാവുന്ന ഓഹരികളുടെ ശതമാനം നിർണയിക്കാൻ ദുബൈ എക്സിക്യൂട്ടീവ്​ കൗൺസിലിന്​ അധികാരമുണ്ടാവും. 

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News