ദുബൈ മംസാർ ബീച്ചിലേക്ക് പുതിയ ബസ് സർവീസ്
വാരാന്ത്യ ദിവസങ്ങളിലാണ് സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് മംസാർ ബീച്ചിലേക്ക് ബസ് സർവീസ് നടത്തുക.
Update: 2024-02-09 19:11 GMT
ദുബൈ: ദുബൈയിലെ മംസാർ ബീച്ചിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ചു. വാരാന്ത്യ ദിവസങ്ങളിലാണ് സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് മംസാർ ബീച്ചിലേക്ക് ബസ് സർവീസ് നടത്തുക. W 20 എന്നാണ് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രം സർവീസ് നടത്തുന്ന ബസിന്റെ നമ്പർ.
വൈകുന്നേരം അഞ്ച് മുതൽ രാത്രി 11 വരെ ഓരോ അരമണിക്കൂറിലും ബസ് സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. ബീച്ചിലേക്കുള്ള യാത്രക്കാര്‍ക്ക് പുതിയ റൂട്ട് സഹായകമാകും. ചില ബസ് റൂട്ടുകകളിൽ മാറ്റങ്ങള്‍ വരുത്താനും ആർ.ടി.എക്ക് പദ്ധതിയുണ്ട്. നിലവിലെ ബസ് റൂട്ടുകളില്‍ ചിലത് പുനര്‍നാമകരണം ചെയ്യുമെന്നും ആർ.ടി.എ അറിയിച്ചു.