ദുബൈ എക്‌സ്‌പോ; മികച്ച ഉള്ളടക്കത്തിനുള്ള സ്വര്‍ണ മെഡല്‍ ഒമാന്‍ പവലിയന്

എട്ട് ദശലക്ഷത്തിലധികം ആളുകളാണ് ഒമാന്‍ പവലിയനില്‍ എത്തിയത്

Update: 2022-04-01 10:54 GMT
Advertising

ഇന്നലെ സമാപിച്ച ദുബൈ എക്‌സ്‌പോയില്‍ മികച്ച ഉള്ളടക്കത്തിനുള്ള സ്വര്‍ണ മെഡല്‍ ഒമാന്‍ പവലിയന്‍ കരസ്ഥമാക്കി. പ്രകൃതിയുമായുള്ള ബന്ധം വിളിച്ചോതുന്നതിനായി കുന്തിരിക്കം മാതൃകയിലായിരുന്നു ഒമാന്‍ പവലിയന്‍ നിര്‍മിച്ചിരുന്നത്. എട്ട് ദശലക്ഷത്തിലധികം ആളുകളാണ് ഒമാന്‍ പവലിയനില്‍ എത്തിയത്.

മികച്ച മുന്നൊരുക്കവും ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പരിപാടികളും സജ്ജീകരിച്ചതാണ് ഒമാന്‍ പവലിയന് നേട്ടമായത്. ആധുനിക സാങ്കേതികവിദ്യകളും സൗണ്ട് മാനേജ്മെന്റ് സംവിധാനവും ആളുകെള ആകര്‍ശിപ്പിക്കുന്ന ഘടകങ്ങളിലൊന്നായിരുന്നു. സുല്‍ത്താനേറ്റ് ഇതുവരെ നേടിയെടുത്ത വികസന നേട്ടങ്ങളാണ് ജനങ്ങളുടെ മുന്നില്‍ പവിലിയനിലൂടെ എത്തിച്ചത്.

രാജ്യത്തെ വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനും അനുഗുണമായ രാജ്യമായും എക്‌സ്‌പോയിലൂടെ അവതരിപ്പിക്കുകയും ചെയ്തു. ഒമാനില്‍നിന്നുള്ള നൂറുകണക്കിന് ചെറുകിട, ഇടത്തരം സംരംഭകരും എക്‌സ്‌പോയില്‍ പങ്കെടുത്തിരുന്നു. സന്ദര്‍ശകരെ എന്നും വിസ്മയിപ്പിക്കുന്ന ഒമാന്റെ പ്രകൃതി സൗന്ദര്യം വിളിച്ചോതുന്ന നിരവധി ചിത്രങ്ങളുടെ പ്രദള്‍ശനങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News