ദുബൈ എക്സ്പോയിലേക്ക് വ്യാഴാഴ്ച മുതൽ വീണ്ടും സന്ദർശകർക്ക് പ്രവേശനം
നഗരിയിലേക്ക് കടക്കാൻ ടിക്കറ്റ് ആവശ്യമില്ലെങ്കിലും പവലിയനുകളിൽ കയറാൻ ഫീസ് നൽകണം.
ദുബൈ എക്സ്പോയുടെ കാണാക്കാഴ്ചകളിലേക്ക് വ്യാഴാഴ്ച മുതൽ വീണ്ടും സന്ദർശകർക്ക് പ്രവേശനം. അവധിക്കാലം കഴിഞ്ഞതോടെ യു.എ.ഇ നിവാസികൾക്ക് പുതിയൊരു വിനോദ കേന്ദ്രം കൂടിയാണ് എക്സ്പോ.നഗരിയിലേക്ക് കടക്കാൻ ടിക്കറ്റ് ആവശ്യമില്ലെങ്കിലും പവലിയനുകളിൽ കയറാൻ ഫീസ് നൽകണം.
എക്സ്പോ സിറ്റി ദുബൈയുടെ സുപ്രധാന പവലിയനുകളായ മൊബിലിറ്റിയിലും സസ്റ്റയ്നബിലിറ്റിയിലും നഗരത്തിന്‍റെ സമ്പൂർണ ദൃശ്യംസമ്മാനിക്കുന്ന നിരീക്ഷണ ഗോപുരമായ 'ഗാർഡൻ ഇൻ ദ സ്കൈ'യിലുമാണ് പ്രവേശനം സാധ്യമാകുക. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച് ഈ വർഷം മാർച്ച് വരെ നീണ്ട ആറുമാസത്തെ എക്സ്പോ അനുഭവങ്ങൾ പുനരാവിഷ്കരിക്കാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ഒരുങ്ങുന്നത്. എക്സ്പോസിറ്റി ദുബൈ സമ്പൂർണമായി ഒക്ടോബർ ഒന്നുമുതലാണ് തുറക്കുക. അതിന് മുന്നോടിയായാണ് വ്യാഴാഴ്ച മുതൽ ഭാഗികമായി പ്രവർത്തനം ആരംഭിക്കുന്നത്. വിശ്വമേളക്ക് വേണ്ടി ഒരുക്കിയ സംവിധാനങ്ങളുടെ 80ശതമാനവും നിലനിർത്തിയാണ് എക്സ്പോ സിറ്റി സന്ദർശകർക്കായി വീണ്ടും തുറക്കുന്നത്.
പവലിയനുകളിലേക്ക് പ്രവേശനത്തിന് ടിക്കറ്റിന്ഒരാൾക്ക് 50ദിർഹമാണ്നിരക്ക്. വെബ്സൈറ്റിലും എക്സ്പോ സിറ്റിയിലെ നാല്ബോക്‌സ് ഓഫീസുകളിലും ടിക്കറ്റുകൾലഭ്യമായിരിക്കും.. 12വയസിൽകുറഞ്ഞ പ്രായമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഇവിടങ്ങളിൽ സൗജന്യമാണ്. 'ഗാർഡൻ ഇൻ ദ സ്കൈ' പ്രവേശനത്തിന് 30ദിർഹമാണ്നിരക്ക്. പവലിയനുകൾ രാവിലെ 10മുതൽ 6വരെയും നിരീക്ഷണ ഗോപുരം വൈകുന്നേരം 3മുതൽ ആറു വരെയുമാണ് പ്രവർത്തിക്കുക.