ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ദുബൈ ഫ്യൂച്ചർ സൊല്യൂഷൻസിൻറ രണ്ടാം ഘട്ട പ്രവത്തനങ്ങൾക്ക്​ അനുമതി

ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാനാണ് അംഗീകാരം നൽകിയത്​

Update: 2024-06-23 19:11 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ആദ്യ മാതൃക സംരംഭമായ ദുബൈ ഫ്യൂച്ചർ സൊല്യൂഷൻസിൻറ രണ്ടാം ഘട്ട പ്രവത്തനങ്ങൾക്ക് അനുമതി. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് അനുമതി നൽകിയത്. നൂതന മാതൃകകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലോകത്തിന് മുമ്പിൽ അത്തരം ആശയങ്ങൾ അവതരിപ്പിക്കുക എന്നതും സംരംഭത്തിൻറെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടും.ദുബൈ കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റിയുടെ ചെയർപേഴ്‌സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ മേൽനോട്ടത്തിലാണ് ദുബൈ ഫ്യൂച്ചർ സൊല്യൂഷൻറെ പ്രവർത്തനങ്ങൾ.

ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ ആസ്ഥാനത്ത് ഇരുവരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷനും ഹുസൈൻ സജ്‌വാനിയുടെ ദമാക് ഫൗണ്ടേഷനും തമ്മിലുള്ള സഹകരണ കരാറിൽ ഒപ്പുവെച്ചു. യു.എ.ഇയിൽ നൂതന ആയങ്ങളേയും സാങ്കേതിക വിദ്യകളെയും പിന്തുണക്കുന്നതിനായി 10 കോടി ദിർഹം നിക്ഷേപിച്ച സ്ഥാപനമാണ് ദമാക് ഫൗണ്ടേഷൻ. ലോകത്തെമ്പാടുമുള്ള ഫ്യൂച്ചർ സൊല്യൂഷൻസിൻറെ നവീന ആശയക്കാരേയും ഡിസൈനർമാരെയും പിന്തുണയ്ക്കുന്നതിനും മികച്ച പ്രതിഭകളെയും സർഗ്ഗാത്മക ചിന്തകരെയും പരിപോഷിപ്പിക്കുന്നതിനുമുള്ള ഒരു സമഗ്ര പ്ലാറ്റ്‌ഫോമായി ഈ സംരംഭം പ്രവർത്തിച്ചു വരുന്നതായി ശൈഖ് ഹംദാൻ പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ആഗോള തലത്തിൽ 700ലധികം സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികൾ സമർപ്പിച്ച 10,000ത്തിധികം നൂതന പദ്ധതികൾ പ്രദർശിപ്പിക്കാൻ സംരംഭത്തിന് സാധിച്ചതായി ശൈഖ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News