കുറഞ്ഞ വേദന, കൂടുതല്‍ കൃത്യത; ദുബൈ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ഇനി അത്യാധുനിക റോബോട്ടുകള്‍

രോഗി സുഖംപ്രാപിക്കുന്നുവെന്ന് ദുബൈ ഹോസ്പിറ്റല്‍

Update: 2022-05-20 05:34 GMT
Advertising

ദുബൈ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ഇനി അത്യാധുനിക റോബോട്ടുകള്‍. ഏറ്റവും വേദന കുറച്ച്, കൂടുതല്‍ കൃത്യതയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന റോബോട്ടുകളാണ് ഇവിടെ സര്‍ജന്‍മാരെ സഹായിക്കുക.

ഡാവിഞ്ചി എക്‌സ് ഐ എന്ന സര്‍ജിക്കല്‍ റോബോട്ടിന്റെ സഹായത്തോടെയുള്ള ആദ്യ ശസ്ത്രക്രിയ കഴിഞ്ഞ ദിവസം ദുബൈ ഹോസ്പിറ്റലില്‍ വിജയകരമായി പൂര്‍ത്തിയാക്കി. 22 കാരനായ സ്വദേശി യുവാവിന്റെ മൂത്രനാളത്തിലെ തടസം നീക്കുന്നതിനാണ് റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയ നടത്തിയത്. യൂറോളജി വിഭാഗം മേധാവിയും റോബോട്ടിക് സര്‍ജനുമായ ഡോ. യാസര്‍ അഹമ്മദ് അല്‍ സഈദിയുടെ നേതൃത്വത്തില്‍ രണ്ടുമണിക്കൂറോളം ശസ്ത്രക്രിയ നീണ്ടുനിന്നു.

വൃക്കരോഗവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളുള്ള രോഗിയെ ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News