റൊമാന്റിക് നഗരങ്ങളുടെ പട്ടികയില്‍ അറബ് ലോകത്ത് ഒന്നാമത് ദുബൈ

ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒമ്പതാം സ്ഥാനമാണ് നഗരം നേടിയത്

Update: 2022-02-09 12:25 GMT
Advertising

ലോകത്തിലെ ഏറ്റവും മികച്ച 15 റൊമാന്റിക് നഗരങ്ങളുടെ പട്ടികയില്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനം ദുബൈ കരസ്ഥമാക്കി. മറ്റു രാജ്യങ്ങള്‍ക്കിടയില്‍ ഒമ്പതാം സ്ഥാനമാണ് നഗരം കരസ്ഥമാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന ഫെബ്രുവരി 14, വാലന്റയ്ന്‍ ദിനത്തോടനുബന്ധിച്ച് അമേരിക്കന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ 'വെയ്ട്രിഫ്റ്റ്' നടത്തിയ പഠന സൂചികയിലാണ് ഈ നേട്ടം.

മാഡ്രിഡ്, പ്രാഗ്, ബാങ്കോക്ക്, ഫൂക്കറ്റ്, ലോസ് ഏഞ്ചല്‍സ് തുടങ്ങിയ പ്രധാനപ്പെട്ട ടൂറിസ്റ്റ് നഗരങ്ങളെയെല്ലാം പിന്നിലാക്കിയ ദുബൈ 80 ല്‍ 58.2 പോയിന്റുകളാണ് കരസ്ഥമാക്കിയത്. ആദ്യത്തെ മൂന്ന് റാങ്കുകള്‍ ലണ്ടന്‍, പാരീസ്, ബാഴ്‌സലോണ എന്നീ മൂന്ന് യൂറോപ്യന്‍ നഗരങ്ങളാണ് കൈവശപ്പെടുത്തിയത്. ടോക്കിയോ നാലാം സ്ഥാനവും ന്യൂയോര്‍ക്ക്, റോം, ഇസ്താംബുള്‍, മോസ്‌കോ എന്നിവ തൊട്ടു പിറകെയുള്ള സ്ഥാനങ്ങളും കരസ്ഥമാക്കി.

ഓരോ നഗരത്തിലും റൊമാന്റിക് ആക്ടിവിറ്റീസിനനുയോജ്യമായ സൗകര്യങ്ങള്‍, റൊമാന്റിക് റെസ്റ്റോറന്റുകളുടെയും ഹോട്ടലുകളുടെയും എണ്ണം, സ്പാകള്‍, പ്രകൃതി സൗന്ദര്യം, പാര്‍ക്കുകള്‍, മറ്റു വിനോദ കാഴ്ചകളും ലാന്‍ഡ്മാര്‍ക്കുകളും എന്നിവയെല്ലാം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് ഏറ്റവും മികച്ച റൊമാന്റിക് നഗരങ്ങളുടെ പട്ടിക തയാറാക്കിയത്.

ഏറ്റവും പരമ്പരാഗത റൊമാന്റിക് നഗരമായി കണക്കാക്കുന്ന പാരീസിനെ രണ്ടാം സ്ഥാനത്തേക്ക്(76.3 പോയിന്റുകള്‍) പിന്തള്ളിയാണ് ലണ്ടന്‍ 80ല്‍ 76.5 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

66.1 പോയിന്റുകളാണ് മൂന്നാമതുള്ള ബാഴ്‌സലോണ കരസ്ഥമാക്കിയത്. പാര്‍ക്കുകള്‍, ലാന്‍ഡ്‌സ്‌കേപ്പുകള്‍, കാഴ്ചകള്‍, മറ്റു വിനോദ ആകര്‍ഷണങ്ങള്‍, ആരോഗ്യ റിസോര്‍ട്ടുകള്‍ എന്നിവയുടെ എണ്ണത്തില്‍ യൂറോപ്പിന് പുറത്ത് ഒന്നാം സ്ഥാനത്തെത്തിയ ടോക്കിയോ 65.7 പോയിന്റുകളോടെയാണ് നാലാം സ്ഥാനത്തെത്തിയത്. അഞ്ചാമതെത്തിയ ന്യൂയോര്‍ക്ക് 65.3 പോയിന്റുകളാണ് നേടിയിരിക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News