ദുബൈ മെട്രോക്ക്​ നാളെ 15ാം പിറന്നാൾ; 43 ലക്ഷം ട്രിപ്പുകളിലായി 240 കോടി പേർ ചെയ്തു

15ാം പിറന്നാൾ ദിനത്തിൽ ദുബൈ മെട്രോക്ക് ആശംസ നേർന്ന് യു.എ.ഇ വൈസ് പ്രസിഡൻറ്.

Update: 2024-09-08 19:53 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈയുടെ വികസന പ്രയാണത്തിൽ നിർണായക പങ്കുവഹിച്ച ദുബൈ മെട്രോക്ക് നാളെ 15ാം പിറന്നാൾ. കഴിഞ്ഞ 15 വർഷത്തിനിടെ 43 ലക്ഷം ട്രിപ്പുകളിലായി 240 കോടി പേരാണ് ദുബൈ മെട്രോയിൽ യാത്ര ചെയ്തത്. സമയനിഷ്ഠയിലും കൃത്യതയിലും ദുബൈ മെട്രോ ഏറെ മുന്നിലാണ്. 15ാം പിറന്നാൾ ദിനത്തിൽ ദുബൈ മെട്രോക്ക് ആശംസ നേർന്ന് യു.എ.ഇ വൈസ് പ്രസിഡൻറ്. കൃത്യനിഷ്ഠ, ഗുണനിലവാരം എന്നിവയുടെ മികച്ച ഉദാഹരണമാണ് ദുബൈ മെട്രോ. ഈ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചതിന് എല്ലാ ദുബൈ മെട്രോ ജീവനക്കാർക്കും നന്ദി അറിയിക്കുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു.

2009 സെപ്റ്റംബർ ഒമ്പതിനാണ് ദുബൈ മെട്രോ ആദ്യചുവടുവെച്ചത്. തുടക്കത്തിൽ യാത്രക്കാരുടെ എണ്ണം പ്രതിദിനം 20,000 ആയിരുന്നു. 15 വർഷം പിന്നിടുമ്പോൾ പ്രതിദിന യാത്രക്കാരുടെ എണ്ണം 7.3 ലക്ഷമായി ഉയർന്നു. സുസ്ഥിര ഗതാഗതത്തിൻറെ ആഗോള മാതൃകയെന്ന നിലയിൽ മെട്രോ സംരംഭം സംരംഭം അവതരിപ്പിച്ച ദുബൈ റോഡ് ഗതാഗത അതോറിറ്റി ടീമിന് മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ നന്ദി അറിയിച്ചു. 15ാം വാർഷികാഘോഷ ഭാഗമായി ആർ.ടി.എ വൈവിധ്യമാർന്ന പരിപാടികളും പ്രഖ്യാപിച്ചു. സ്റ്റാമ്പ് കലക്‌ടേഴ്‌സിനായി 15ാം വാർഷികത്തിൽ ലിമിറ്റഡ് എഡിഷൻ സ്റ്റാമ്പ്പുറത്തിറക്കും. കാമ്പയ്ൻ ലോഗോ പതിച്ച സ്‌പെഷ്യൽ എഡിഷൻ നോൾ കാർഡും പുറത്തിറക്കുന്നുണ്ട്. സെപ്റ്റംബർ 21 മുതൽ 27 വരെ മെട്രോ സ്‌റ്റേഷനുകളിൽ ബ്രാൻഡ് ദുബൈ സംഗീത പരിപാടികളും അവതരിപ്പിക്കും

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News