ഡെലിവറി ബോയ്സിന് ദുബൈ പൊലീസിന്റെ പരിശീലന ക്ലാസ്
Update: 2022-04-08 12:16 GMT
ഡെലിവറി ബോയ്സിന് പരിശീലന ക്ലാസ് നടത്തി ദുബൈ പൊലീസ്. ഫുഡ് ഡെലിവറി കമ്പനിയായ തലബാത്തിലെ 30 ബൈക്ക് ഡെലിവറി ജീവനക്കാർക്കാണ് പൊലീസ് പരിശീലനം നൽകിയത്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബൈ പൊലീസിലെ ട്രാഫിക് വിഭാഗത്തിന്റേതായിരുന്നു പരിശീലന പരിപാടി.
ഡെലിവറി ജീവനക്കാരുടെ സുരക്ഷയും റോഡ് സുരക്ഷയും മെച്ചപ്പെടുത്താൻ ബോധവൽകരണം തുടരുമെന്ന് ട്രാഫിക് വിഭാഗം ഡയരക്ടർ ജനറൽ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്റൂഇ പറഞ്ഞു.