ദുബായ് സെൻറ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ ഓശാന പെരുന്നാൾ ആചരിച്ചു
ഈ വർഷത്തെ ഓശാന പെരുന്നാൾ മലങ്കര ഓർത്തോഡോക്സ് സഭ ബാഗ്ലൂർ ഭദ്രാസനാധിപൻ അഭി: എബ്രഹാം മാർ സെറാഫിം മെത്രാപോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു
Update: 2022-04-10 13:42 GMT
രണ്ടു വർഷത്തെ കോവിഡ് മഹാമാരിക്ക് ശേഷം ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെൻ് അതോറിറ്റിയുടെ അനുമതിയോടെ ദുബായ് സെൻറ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ ഓശാന പെരുന്നാൾ ആചരിച്ചു.
ഈ വർഷത്തെ ഓശാന പെരുന്നാൾ മലങ്കര ഓർത്തോഡോക്സ് സഭ ബാഗ്ലൂർ ഭദ്രാസനാധിപൻ അഭി: എബ്രഹാം മാർ സെറാഫിം മെത്രാപോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. ഹാശാ ആഴ്ച ശുശ്രൂഷകൾക്കു മലങ്കര ഓർത്തോഡോക്സ് സഭ മാവേലിക്കര ഭദ്രാസന സഹായ മെത്രപൊലീത്ത അഭി: അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനി നേതൃത്വം നൽകുന്നു. ഇടവക വികാരി റവ : ഫാദർ ബിനീഷ് ബാബു , അസി. വികാരി റവ : ഫാദർ സിബു തോമസ്, ഇടവക മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകൾ കോവിഡു മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്താനുള്ള ക്രമീകരണങ്ങൾ നടത്തി വരുന്നു.