സർക്കാർ വകുപ്പുകൾ എഐ വൽകരിക്കാനൊരുങ്ങി ദുബൈ
നിര്‍മ്മിതബുദ്ധി ആപ്ലിക്കേഷൻ വികസിപ്പിക്കാന്‍ എല്ലാ ദുബൈ സര്‍ക്കാർ സ്ഥാപനങ്ങളിലും ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും
Update: 2023-06-08 17:32 GMT
ദുബൈയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യക്കായി പ്രത്യേക കേന്ദ്രം പ്രവർത്തനമാരംഭിച്ചു. 'നിര്‍മ്മിതബുദ്ധിയിൽ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍' എന്ന ലക്ഷ്യവുമായാണ് 'ദുബൈ സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്' ആരംഭിച്ചത്.
ദുബൈ കിരീടാവാകാശി ശൈഖ് ഹംദാനാണ് ഇക്കാര്യമറിയിച്ചത്. നിര്‍മ്മിതബുദ്ധി ആപ്ലിക്കേഷൻ വികസിപ്പിക്കാന്‍ എല്ലാ ദുബൈ സര്‍ക്കാർ സ്ഥാപനങ്ങളിലും ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. ഇതിലൂടെ നൂതന സര്‍ക്കാര്‍ പദ്ധതികള്‍ വികസിപ്പിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ദുബൈയെ ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യമെന്നും കിരീടാവകാശി പറഞ്ഞു.