ദുബൈയില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിച്ചു

അനധികൃതമായി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത് നിര്‍ത്തലാക്കും

Update: 2022-01-20 12:16 GMT
Advertising

ദുബൈ എമിറേറ്റില്‍ റോഡ് ഗതാഗതവും വാഹനങ്ങള്‍ വാടകക്ക് നല്‍കുന്നതുമായുമായ ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിച്ചതായി ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അറിയിച്ചു.

പുതിയ നിബന്ധനകള്‍ പ്രകാരം, നിലവില്‍ ചില വ്യക്തികള്‍ അനധികൃതമായി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത് നിര്‍ത്തലാക്കും. ഇതുമായി ബന്ധപ്പെട്ട അനുമതി എടുക്കാതെ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത് ശിക്ഷാര്‍ഹമാണ്.

കൂടാതെ ഇത്തരം സ്ഥാപനങ്ങള്‍ ഒരോ വര്‍ഷവും തങ്ങളുടെ ലൈസന്‍സ്‌സ് പുതുക്കണം. ആര്‍.ടി.എക്കാണ് ഇതിെന്റ ചുമലകള്‍ നല്‍കിയിട്ടുള്ളത്.ഇത്തരം സ്ഥാപനങ്ങള്‍ നിയമലംഘനങ്ങള്‍ നടത്തുന്നത് കര്‍ശനമായി തടയുന്ന തരത്തില്‍ ശിക്ഷാ നടപടിക്രമങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ആര്‍.ടി.എയുടെ അനുമതി കൂടാതെ സ്ഥാപനങ്ങള്‍ക്ക് അവരുടെ വാഹനങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള പ്രൊമോഷനോ പരസ്യങ്ങളോ പതിപ്പിക്കാനോ പ്രദര്‍ശിപ്പിക്കാനോ അനുവാദമുണ്ടായിരിക്കില്ല. ഈ പറഞ്ഞ തരത്തിലുള്ള നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആ.ടി.എയ്ക്ക് ഒന്നിലധികം തവണ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും. നിയമലംഘനങ്ങള്‍ക്ക് 10,000ദിര്‍ഹം വരെ പിഴ ഈടാക്കാനാണ് പുതിയ നിയത്തില്‍ നിര്‍ദേശിക്കുന്നത്.

പ്രഖ്യാപിച്ച് മൂന്നു മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News