'യു.എ.ഇ യാത്രാവിലക്ക്​ എപ്പോൾ അവസാനിക്കുമെന്ന്​ പറയാൻ കഴിയില്ല'; വിശദീകരണവുമായി എമിറേറ്റ്​സ്​

ഈ മാസം 25 വരെ സർവീസ്​ ഉണ്ടാകില്ലെന്ന് എമിറേറ്റ്​സ്​ എയർലൈൻസ്​ അധികൃതർ അറിയിച്ചു

Update: 2021-07-22 19:43 GMT
Editor : Shaheer | By : Web Desk
Advertising

ഇന്ത്യയില്‍നിന്നുള്ള യാത്രാവിലക്ക്​ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എമിറേറ്റ്​സ്​ എയർലൈൻസ്​. യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്​ എപ്പോൾ അവസാനിക്കുമെന്ന്​ പറയാൻ കഴിയില്ലെന്നും തീരുമാനമെടുക്കേണ്ടത്​ സർക്കാരാണെന്നും​ എമിറേറ്റ്​സ്​ എയർലൈൻസ് വ്യക്തമാക്കി​. ഈ മാസം 25 വരെ സർവീസ്​ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

ഇന്ത്യയിൽനിന്ന്​ വിമാന സർവീസ്​ സാധാരണ നിലയിലാക്കുന്നത്​ യു.എ.ഇ ഫെഡറൽ സർക്കാർ തീരുമാനം അനുസരിച്ചായിരിക്കുമെന്ന്​ എമിറേറ്റ്​സ്​ എയർലൈൻ വൃത്തങ്ങൾ വ്യക്​തമാക്കി. എപ്പോൾ വിമാന സർവീസ്​ പുനരാരംഭിക്കുമെന്ന്​ അന്തിമമായി പറയാൻ പറ്റില്ല. എങ്കിലും യാത്രക്കാർക്ക്​ ഈ പാതയിൽ സഞ്ചരിക്കാൻ സാധിക്കുന്നതിനായി​ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നതായി കമ്പനി ചീഫ്​ കൊമേഴ്​ഷ്യൽ ഓഫീസർ അദ്​നാൻ കാസിം പറഞ്ഞു.

യാത്രാവിലക്ക്​ നിലനിൽക്കുന്ന രാജ്യങ്ങളിൽനിന്ന്​ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാനയാത്ര സർവീസ്​ ഉണ്ടാകില്ലെന്ന് ​യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരുന്നു. അതത്​ രാജ്യങ്ങളിലെ കോവിഡ്​ സ്​ഥിതിഗതികൾ സസൂക്ഷ്​മം വിലയിരുത്തി വരികയാണ്​. എല്ലാ തലങ്ങളും പരിശോധിച്ചാകും വിമാന സർവീസ്​ പുനരാരംഭിക്കുന്നതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News