ഇത്തിഹാദ് റെയിൽ; ഷാർജ, റാസൽഖൈമ പാത നിർമാണം പൂർത്തിയായി

സൗദി അറേബ്യൻ അതിർത്തി മുതൽ ഫുജൈറ വരെ 1200 കിലോമീറ്റർ ദൈർഘ്യം വരുന്നതാണ് ഇത്തിഹാദ് റെയിൽവെ പദ്ധതി

Update: 2022-10-12 19:08 GMT
Advertising

ഇത്തിഹാദ് റെയിൽവെ നിർമാണ ജോലികൾ ഊർജിതം. ഷാർജ, റാസൽഖൈമ എന്നീ എമിറേറ്റുകളെ ഇത്തിഹാദ് ശൃംഖലയുമായി ബന്ധിപ്പിച്ചു. യാത്രക്കു പുറമെ ചരക്കുകടത്തിലും നിർണായക മുന്നേറ്റം കൈവരിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ഷാർജ, റാസൽഖൈമ എന്നിവക്കിടയിലെ പാതനിർമാണ ജോലികൾ പൂർത്തിയായതോടെ ഇത്തിഹാദ് റെയിൽശൃംഖല കുതിപ്പ് തുടരുകയാണ്. രാജ്യത്തിന്റെ പശ്ചിമ പ്രവിശ്യയായ ഗുവൈഫാത്തുമായാണ് രണ്ട് എമിറേറ്റുകളിലെ റെയിൽപാതയെ ബന്ധിപ്പിച്ചിരിക്കുന്നത്.

സൗദി അറേബ്യൻ അതിർത്തി മുതൽ ഫുജൈറ വരെ 1200 കിലോമീറ്റർ ദൈർഘ്യം വരുന്നതാണ് ഇത്തിഹാദ് റെയിൽവെ പദ്ധതി. ഗൾഫ് റെയിൽവെ ശൃംഖലയുമായി ഇത്തിഹാദിനെ ബന്ധിപ്പിക്കുന്നതോടെ മേഖലയുടെ പൊതുവായ മുന്നേറ്റം ഉറപ്പാക്കാനാകും. വാണിജ്യം, വ്യവസായം, നിർമാണം, ലോജിസ്റ്റിക്‌സ്, കയറ്റിറക്കുമതി മേഖലകളിൽ വൻ നേട്ടത്തിനും ഇത്തിഹാദ് റെയിൽ പദ്ധതി വഴിയൊരുക്കും. യു.എഇയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഇത്തിഹാദ് പദ്ധതി സുപ്രധാനമായിരിക്കുമെന്ന് വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പറഞ്ഞു.


Full View

Etihad Rail; Sharjah and Ras Al Khaimah Rail construction completed

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News