അവാർഡ് തുക പ്രവാസികൾക്ക് തന്നെ തിരികെ നൽകി മുൻ എം.എൽ.എ എം.പി വിൻസെന്റ്

Update: 2022-10-11 05:11 GMT
Advertising

പ്രവാസികൾക്കായി നടത്തിയ പരിശ്രമങ്ങൾക്ക് ലഭിച്ച കാഷ് അവാർഡ് പ്രവാസികളുടെ യാത്രാ ആവശ്യങ്ങൾക്ക് തന്നെ സംഭാവന നൽകി മുൻ എം.എൽ.എ എം.പി വിൻസെന്റ്. ഷാർജയിൽ നടന്ന അവാർഡ് ദാന ചടങ്ങിലാണ്, ഒല്ലൂർ മുൻ എം.എൽ.എ അവാർഡ് തുക സംഘാടകർക്ക് തിരികെ നൽകിയത്.

കോവിഡ് കാലത്ത് പ്രവാസികൾക്ക്, വിമാന യാത്രാ വിലക്ക് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ തൃശൂരിൽ പ്രതീകാൽമകായ വിമാനമിറക്കൽ ഉൾപ്പെടെ പ്രതിഷേധ സമരങ്ങൾ നടത്തിയതിന് ആദര സൂചകമായാണ് ഇൻകാസ്-ഒ.ഐ.സി.സി തൃശൂർ ജില്ലാ ഗ്ലോബൽ കോഡിനേഷൻ കമ്മിറ്റി എം.പി വിൻസെന്റിന് അവാർഡ് നൽകി ആദരിച്ചത്. ഒരു ലക്ഷം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. എന്നാൽ ഈ തുക ദുരിതം അനുഭവിക്കുന്ന പ്രവാസികളുടെ യാത്രാ സഹായത്തിനായി ഉപയോഗിക്കണമെന്ന് നിർദേശിച്ച് അദ്ദേഹം സംഘാടകരെ തിരിച്ച് ഏൽപ്പിക്കുകയായിരുന്നു.

ദുബൈ പൊലീസ് ഉദ്യോഗസ്ഥനനായിരുന്നു ജാസിം ഹസ്സൻ ജുമായാണ് അവാർഡ് സമ്മാനിച്ചത്. ഇന്ത്യയിൽ ഏറ്റവും അധികം വികസന ഫണ്ട് ചിലവഴിച്ച എം.എൽ.എ എന്ന അംഗീകാരത്തിന്, ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽ കലാമിൽനിന്ന് വിൻസന്റ് അവാർഡ് ഏറ്റുവാങ്ങിയിരുന്നു. ഇൻകാസ് യു.എ.ഇ കേന്ദ്ര കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ടി .എ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ എൻ.പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News