പ്രവാസി ക്ഷേമ പദ്ധതികൾ; അബൂദബിയിൽ ബോധവത്കരണ സെമിനാർ

Update: 2022-08-04 04:56 GMT
പ്രവാസി ക്ഷേമ പദ്ധതികൾ; അബൂദബിയിൽ ബോധവത്കരണ സെമിനാർ
AddThis Website Tools
Advertising

അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ പബ്ലിക് റിലേഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രവാസി പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ഈമാസം 6ന് ശനിയാഴ്ച വൈകിട്ട് 8ന് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന പരിപാടിയിൽ നോർക്ക വെൽഫെയർ ബോർഡ് ഡയരക്ടർ പി.എം ജാബിർ സെമിനാറിന് നേതൃത്വം നൽകും. പ്രവാസി ക്ഷേമ പദ്ധതികളിൽ അംഗത്വം എടുക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചു ജനങ്ങളുടെ സംശയനിവാരണത്തിനും അവസരമുണ്ടായിരിക്കും.

വിവിധ സർക്കാർ പദ്ധതികളെ കുറിച്ച് പ്രവാസി സമൂഹം ബോധവാന്മാരാകണമെന്നും തങ്ങൾക്കർഹമായ ആനുകൂല്യങ്ങളും പദ്ധതികളും ലഭ്യമാക്കുന്നതിന് യഥാസമയം അംഗത്വമെടുത്ത് തുടർനടപടികൾ കൈക്കൊള്ളണമെന്നും പബ്ലിക് റിലേഷൻ കമ്മിറ്റി ചെയർമാൻ സലിം നാട്ടിക അഭിപ്രായപ്പെട്ടു. എല്ലാ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 026424488 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

Web Desk

By - Web Desk

contributor

Similar News