അജ്മാനിലെ തീപിടിത്തം; മലയാളികളുടേതടക്കം നിരവധി പേരുടെ താമസ സ്ഥലം കത്തിനശിച്ചു
മുപ്പത് നില കെട്ടിടത്തിൽ നിന്ന് മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു.
അജ്മാന്‍: ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മലയാളികളുടേതടക്കം നിരവധി പേരുടെ താമസ സ്ഥലം കത്തിനശിച്ചു. മുപ്പത് നില കെട്ടിടത്തിൽ നിന്ന് മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. ആളപായമുള്ളതായി റിപ്പോർട്ടില്ല.
ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് അജ്മാൻ വൺ ടവേഴ്സ് എന്ന താമസ സമുച്ചയത്തിലെ രണ്ടാം നമ്പർ ടവറിൽ തീപിടിത്തമുണ്ടായത്.
പെരുന്നാൾ അവധിയായതിനാൽ കുടുംബങ്ങൾ പലരും പുറത്തുപോയതും, ഉറങ്ങാൻ വൈകിയതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. പലരും കെട്ടിടത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഒരു മണിക്കൂറിനകം കെട്ടിടത്തിൽ താമസിക്കുന്നവരെ പൂർണമായും ഒഴിപ്പിക്കാൻ സിവിൽ ഡിഫൻസിന് കഴിഞ്ഞു. സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്ക് പടരും മുമ്പ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. തീപിടിത്തതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
താമസയിടം കത്തി നശിച്ചതോടെ നിരവധി പേർക്ക് പകരം താമസയിടങ്ങളിൽ അഭയം തേടേണ്ടി വന്നു