അബൂദബിയിൽ എ.ഐ ഉൾപ്പടെ 30 മേഖലയിൽ കൂടി ഫ്രീലാൻസ് ലൈസൻസ് അനുവദിക്കും

യു.എ.ഇ സ്വദേശികൾക്കും പ്രവാസികൾക്കും ഈ ലൈസൻസിന് അപേക്ഷിക്കാം

Update: 2024-08-15 18:23 GMT
Advertising

അബൂദബിയിൽ നിർമിത ബുദ്ധി ഉൾപ്പെടെ 30 മേഖലകളിൽ കൂടി ഫ്രീലാൻസേഴ്‌സ് ലൈസൻസിന് അനുമതി. അബൂദബി സാമ്പത്തിക വികസന വകുപ്പാണ് പുതിയ തൊഴിൽരംഗങ്ങളിൽ ഫ്രീലാൻസ് ജോലിക്ക് അനുമതി നൽകാൻ തീരുമാനിച്ചത്. യു.എ.ഇ സ്വദേശികൾക്കും പ്രവാസികൾക്കും ഈ ലൈസൻസിന് അപേക്ഷിക്കാം.

ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ഡെവലപ്‌മെന്റ്, ഇലക്ടോണിക് ആൻഡ് സിസ്റ്റംസ് സോഫ്റ്റ് വെയർ ഡിസൈനിങ്, ഓയിൻ ആൻഡ് ഗ്യാസ് പ്രൊഡക്ഷൻ സ്‌ഫോറ്റ് വെയർ ഡിസൈനിങ്, കമ്പ്യൂട്ടർ സിസ്റ്റം പ്രോഗ്രാംസ്, ത്രീഡി ഇമേജിങ് പ്രോഡക്ഷൻ മോഡൽ, ഓൺലൈൻ പ്ലേയേഴ്‌സ് സപ്പോർട്ട് തുടങ്ങിയ പ്രവർത്തനരംഗങ്ങളിലാണ് ഫ്രീലാൻസേഴ്‌സ് ലൈസൻസ് അനുവദിക്കുക.

ലൈസൻസ് നേടുന്നവർക്കും കുടുംബത്തിനും യു.എ.ഇ റെസിഡൻസ് വിസ ലഭിക്കും. തൊഴിൽമന്ത്രാലയത്തിന്റെ തിരിച്ചറിയൽ കാർഡും അബൂദബി ചേംബർ അംഗത്വവും ഇതോടൊപ്പമുണ്ടാകും. താം ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി അപേക്ഷ നൽകാം. ആയിരം ദിർഹമാണ് ഫീസ്.

ഇതോടെ ഫ്രീലാൻസ് ലൈസൻസ് ലഭിക്കുന്ന അബൂദബിയിലെ തൊഴിൽമേഖലകൾ നൂറിലധികമായതായി സാമ്പത്തിക വികസന വകുപ്പ് പറഞ്ഞു. നിലവിൽ വിവിധ മേഖലകളിലായി 1,013 വിദഗ്ധർക്ക് അബൂദബി ബിസിനസ് സെന്റർ ഫ്രീലാൻസേഴ്‌സ് ലൈസൻസ് നൽകിയിട്ടുണ്ട്. നിയമവിധേയമായി വിവിധ സ്ഥാപങ്ങൾക്കും വ്യക്തികൾക്കും സേവനം ലഭ്യമാക്കാനും വരുമാനമുണ്ടാക്കാനും ഈ ലൈസൻസുള്ളവർക്ക് കഴിയുമെന്നതാണ് പ്രത്യേകത.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News