ജി.ഡി.ആർ.എഫ്.എ ബോധവൽകരണ കാമ്പയിൻ; ആദ്യഘട്ടം അവസാനിപ്പിച്ചു

അടുത്തഘട്ടം പിന്നീട് നടക്കും

Update: 2023-02-26 01:38 GMT
Advertising

യു.എ.ഇയിൽ അനനധികൃതായി താമസിക്കുന്നവരുടെ രേഖകൾ ശരിയാക്കാൻ ദുബൈ താമസകുടിയേറ്റ വകുപ്പ് പ്രഖ്യാപിച്ച ബോധവത്കരണ പരിപാടിയിലേക്ക് എത്തിയത് ആയിരങ്ങൾ.

തിരക്ക് വർധിച്ചതോടെ മൂന്ന് ദിവസം നടത്തേണ്ട കാമ്പയിനിന്റെ അടുത്തഘട്ടം പിന്നീട് നടക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇന്നലെ രാവിലെ മുതൽ ദുബൈ ദേര സിറ്റി സെന്ററിലാണ് വിസ നിയമലംഘനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ദുബൈ ജി.ഡി.ആർ.എഫ്.എ പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.

വിസ പ്രശ്‌നങ്ങളിൽ പരിഹാരം ആവശ്യമുള്ള ആയിരങ്ങളിൽ ഇതിലേക്ക് ഒഴുകിയെത്തി. തിരക്ക് വർധിച്ച സാഹചര്യത്തിൽ കാമ്പയിന്റെ ആദ്യഘട്ടം വിജയകരമായി അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചു. അടുത്തഘട്ടത്തിന്റെ സമയവും സ്ഥലവും പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കി. ഇന്നലെ മുതൽ ഈമാസം നാളെ വരെയാണ് ആദ്യം കാമ്പയിൻ പ്രഖ്യാപിച്ചിരുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News