ദുബൈയിൽ ജൈ ടെക്സ്​ മേളക്ക്​ പരിസമാപ്തി; 1.38 ലക്ഷം സന്ദർശകരെത്തി

ടെക്സിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയതും വിൽപന നടന്നതും​ ഇത്തവണയാണെന്ന്​ സംഘാടകർ പറഞ്ഞു

Update: 2022-10-14 19:01 GMT
Editor : banuisahak | By : Web Desk
Advertising

ദുബൈ: ദുബൈയിൽ ജൈ ടെക്സ്​ മേളക്ക്​ പരിസമാപ്തി. 1.38 ലക്ഷം പേരാണ് അഞ്ചു നാൾ നീണ്ട മേളക്കെത്തിയത്​​. ടെക്സിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയതും വിൽപന നടന്നതും​ ഇത്തവണയാണെന്ന്​ സംഘാടകർ പറഞ്ഞു.

അവസാന ദിനം ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം മേള സന്ദർശിക്കാനെത്തി. യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ്​ മക്​തൂം ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമും സന്നിഹിതനായിരുന്നു

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 5000ഓളം സ്ഥാപനങ്ങളാണ്​ മേളയിൽ പ​ങ്കെടുത്തത്​. തങ്ങളുടെ ഉൽപന്നങ്ങൾ ലോകത്തിന്​ പരിചയപ്പെടുത്താനും മറ്റിടങ്ങളിലേക്ക്​ വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടെത്തിയവർക്ക്​ ജൈടെക്സ്​ നൽകിയത്​ നിറഞ്ഞ സംതൃപ്​തി. ദുബൈയിലെ സർക്കാർ സ്ഥാപനങ്ങളും കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളുമെല്ലാം ലക്ഷങ്ങളുടെയും കോടികളുടെയും കരാറുകൾ ഒപ്പുവെച്ചു.

ദുബൈ റോഡ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി വിവിധ കമ്പനികളുമായി അഞ്ച്​ കരാറുകളാണ്​ ഒപ്പുവെച്ചത്​. വീട്ടിലിരുന്ന്​ എമിറേറ്റ്​സ്​ ഐ.ഡി എടുക്കാം, ഫേസ് ഐ.ഡി ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി വിസക്ക് അപേക്ഷിക്കാം ഉൾപ്പെടെയുള്ള പ്രഖ്യാപനവും ജൈടെക്സിലാണ്​ നടന്നത്​. കേരളത്തി​ൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 200ഓളം കമ്പനികൾ പ​ങ്കെടുത്തു. കേരളത്തിൽ നിന്ന്​ സ്റ്റാർട്ടപ്പ്​ മിഷന്​ കീഴിൽ 40 സ്റ്റാർട്ടപ്പുകളും ഐ.ടി മിഷന്‍റെ നേതൃത്വത്തിൽ 30 സ്ഥാപനങ്ങളും പ​ങ്കെടുത്തു. 20 ലക്ഷം ചതുരശ്ര മീറ്ററിൽ 25 ഹാളിലായിരുന്നു പരിപാടി. കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം ഭാഗം കൂടുതൽ ഒരുക്കിയിരുന്നു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News