ഗസ്സ റിലീഫ് കാമ്പയിന് അബൂദബിയിൽ മികച്ച പ്രതികരണം
ഭക്ഷണ പഥാർത്ഥങ്ങൾ, ശുചിത്വ ഉപകരണങ്ങൾ, ആരോഗ്യ അടിയന്തര വസ്തുക്കൾ എന്നിവ ശേഖരിച്ച്, ഗസ്സയിലെത്തിക്കുന്നതിനാണ് 'ഗസ്സക്ക്വേണ്ടി അനുകമ്പ' എന്ന തലക്കെട്ടിൽ കാമ്പയിൻപ്രഖ്യാപിച്ചത്.
യുദ്ധ ദുരിതം പേറുന്ന ഗസ്സയിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ യു.എ.ഇ പ്രഖ്യാപിച്ച കാമ്പയിൻ പ്രവർത്തനങ്ങൾ അബൂദബിയിൽ ആരംഭിച്ചു. ഭക്ഷണ പഥാർത്ഥങ്ങൾ, ശുചിത്വ ഉപകരണങ്ങൾ, ആരോഗ്യ അടിയന്തര വസ്തുക്കൾ എന്നിവ ശേഖരിച്ച്, ഗസ്സയിലെത്തിക്കുന്നതിനാണ് 'ഗസ്സക്ക്വേണ്ടി അനുകമ്പ' എന്ന തലക്കെട്ടിൽ കാമ്പയിൻപ്രഖ്യാപിച്ചത്.
പദ്ധതിയിലെആദ്യ പരിപാടി അബൂദബി മിന സായിദിലെ അബൂദബി പോർട്സ്ഹാളിൽ നടന്നു. എമിറേറ്റ്സ് റെഡ്ക്രസന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ വസ്തുക്കൾ പാക്ക്ചെയ്യാനും സഹായിക്കാനുമായി ആയിരത്തിലേറെ പേരാണ് എത്തിയത്. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുവരെ വളണ്ടിയർമാർ സേവനം ചെയ്തു.. ഇതിലൂടെ ശേഖരിക്കുന്ന 13,000 ദുരിതാശ്വാസ കിറ്റുകൾ ഈജ്പ്തുമായി സഹകരിച്ച് ഗസ്സയിലെത്തിക്കാനാണ് പദ്ധതിയിടുന്നത്.
കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്ന പുരുഷൻമാർക്കും വ്യത്യസ്ത സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റാണ് ഒരുക്കുന്നത്. ഭക്ഷ്യ പൊതിയിൽ ധാന്യങ്ങൾ, എണ്ണ, ഹമ്മുസ്സീഡ്സ്, ഗ്രീൻപീസ്, കോൺ, ടൂണ, ഇറച്ചി, ചായപ്പൊടി, ഉപ്പ്, പഞ്ചസാര, ബിസ്കറ്റുകൾ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കുട്ടികളുടെ പാക്കറ്റിൽ പാൽപൊടി, പാൽ, ടവലുകൾ, ബിസ്ക്കറ്റ്, ടൂത്ത്പേസ്റ്റ്, സോപ്പ്, ഷാമ്പൂ, ഡയപ്പർ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
മാനുഷിക, ജീവകാരുണ്യ സ്ഥാപനങ്ങൾ, സന്നദ്ധ കേന്ദ്രങ്ങൾ, സ്വകാര്യ മേഖല, മാധ്യമങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ ദുരിതാശ്വാസ വസ്തുക്കൾ സമാഹരിക്കുന്നതിന്കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന്റെ തുടക്കമാണ്അബൂദബിയിൽനടന്നത്. മറ്റു എമിറേറ്റുകളിലും വരും ദിവസങ്ങളിൽ ശേഖരണം നടക്കും. വേൾഡ്ഫുഡ് പ്രോഗ്രാം, വിദേശകാര്യ മന്ത്രാലയം, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ ആരംഭിച്ചത്. ഫലസ്തീൻ ജനതക്ക്2കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇപ്രസിഡന്റ് ശൈഖ്മുഹമ്മദ് ബിൻ സായിദ്ആൽ നഹ്യാൻനിർദേശിച്ചതിന് പിന്നാലെയാണ് കാമ്പയിൻ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്.