ഗൾഫുഡ്​ മേളയ്ക്ക്​ തുടക്കം; വൻ ജനപങ്കാളിത്തം

ദുബൈ വേൾഡ്​ട്രേഡ്​ സെന്ററിൽ നടക്കുന്ന മേള വെള്ളിയാഴ്ച അവസാനിക്കും.

Update: 2023-02-20 19:18 GMT
Advertising

ദുബൈ: ലോകത്തെ ഏറ്റവും വിപുലമായ ആഗോള ഭക്ഷ്യ, പാനീയ മേളയ്ക്ക്​ ദുബൈയിൽ തുടക്കം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന്​ കമ്പനികളാണ്​ ഗൾഫുഡ്​ മേളയിൽ പങ്കെടുക്കുന്നത്​.

ദുബൈ വേൾഡ്​ട്രേഡ്​ സെന്ററിൽ നടക്കുന്ന മേള വെള്ളിയാഴ്ച അവസാനിക്കും. മുൻവർഷങ്ങളിൽ നിന്ന്​ 30 ശതമാനം വൈപുല്യത്തോടെയാണ്​ ഇക്കുറി ഗൾഫുഡ്​ മേള അരങ്ങേറുന്നത്​. ഇന്ത്യ ഉൾപ്പെടെ 125 രാജ്യങ്ങളിൽ നിന്നുള്ള അയ്യായിര​ത്തിലേറെ പ്രദർശകരാണ്​ മേളയിൽ സംബന്ധിക്കുന്നത്​.

1500 സ്ഥാപനങ്ങൾ പുതുതായി മേളയ്ക്കെത്തിയിട്ടുണ്ട്​. യു.എ.ഇ വൈസ്​ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമാ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും ആദ്യദിനം തന്നെ മേള സന്ദർശിക്കാനെത്തി.

ഗൾഫുഡ്​ പ്ലസ്​ എന്ന പേരിൽ പുതിയ ഹാളും ഇത്തവണ മേളയുടെ പ്രത്യേകതയാണ്​. ഇന്ത്യയിൽ നിന്നും വലിയ പങ്കാളിത്തമാണുള്ളത്​. ഇന്ത്യയിലെ പ്രമുഖ പാൽ ഉൽപാദക കമ്പനിയായ അമുൽ പവലിയനും മേളയുടെ ഭാഗമാണ്​.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News