പൊള്ളുന്ന വേനലില്‍ തണലായി അബൂദബി പൊലീസ്; കുടയും കുടിവെള്ളവും എത്തിച്ച് ഹാപ്പിനസ് പട്രോളിങ്
വെയിലത്ത് പുറത്തിറങ്ങേണ്ടി വരുന്നവരുടെ അരികിലേക്ക് പൊലീസ് വാഹനങ്ങള്‍ പാഞ്ഞുവരുന്നത് കണ്ടാൽ ഭയപ്പെടേണ്ട
Update: 2021-08-14 03:51 GMT
കടുത്ത വേനൽചൂടിലാണ് ഗൾഫ് നഗരങ്ങൾ. 50 ഡിഗ്രിയോളം വരുന്ന കത്തുന്ന ചൂടിൽ വെയിലത്ത് പുറത്തിറങ്ങേണ്ടി വരുന്നവർക്ക് ആശ്വാസമാവുകയാണ് അബൂദബി പൊലീസിന്‍റെ ഹാപ്പിനസ് പട്രോളിങ്.
വെയിലത്ത് പുറത്തിറങ്ങേണ്ടി വരുന്നവരുടെ അരികിലേക്ക് പൊലീസ് വാഹനങ്ങള്‍ പാഞ്ഞുവരുന്നത് കണ്ടാൽ ഭയപ്പെടേണ്ട. വിയർത്തൊലിക്കുന്നവർക്ക് കുടിവെള്ളവും കുടയുമൊക്ക കൈയിൽ കരുതിയാണ് ഈ പൊലീസുകാർ എത്തുക. ചൂട് കാലത്ത് ഉച്ചക്ക് പന്ത്രണ്ടര മുതൽ വൈകുന്നേരം മൂന്നര വരെ വെയിലത്ത് ജോലി ചെയ്യുന്നതിന് യുഎഇയിൽ വിലക്കുണ്ട്. മൂന്നര കഴിഞ്ഞ് ജോലിക്കിറങ്ങിയാലും കടുത്ത ചൂടായിരിക്കും. തൊഴിലാളികൾക്ക് പാനീയവും കുടയുമായി പൊലീസ് എത്തും. ജോലിക്കാർക്ക് മാത്രമല്ല വെയിലത്ത് വാഹനമില്ലാതെ നടന്നു പോകുന്നവർക്കും അബൂദബി പൊലീസിന്‍റെ ഹാപ്പിനസ് പട്രോളിങ് സൗകര്യങ്ങളെത്തിക്കും.