ഫിഫ വിലക്ക് ​ ഉടൻ പരിഹരിച്ചില്ലെങ്കിൽ ഇന്ത്യൻ ഫുട്​ബാളിനെ അത്​ ഗുരുതരമായി ബാധിക്കുമെന്ന്​ കേരള ബ്ലാസ്​റ്റേഴ്​സ്​ ചീഫ്​ കോച്ച്

അന്താരാഷ്ട്ര ടീമുമായി പരിശീലന മത്സരം പോലും കളിക്കാൻ കഴിയാത്ത അവസ്ഥയിലാണ്​. എത്രയും വേഗം വിലക്ക്​ മാറി ഗ്രൗണ്ടിലേക്ക്​ മടങ്ങിയെത്താൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Update: 2022-08-21 18:35 GMT
Advertising

ഫിഫ വിലക്ക് ​ ഉടൻ പരിഹരിച്ചില്ലെങ്കിൽ ഇന്ത്യൻ ഫുട്​ബാളിനെ അത്​ ഗുരുതരമായി ബാധിക്കുമെന്ന്​ കേരള ബ്ലാസ്​റ്റേഴ്​സ്​ ചീഫ്​ കോച്ച്​ ഇവാൻ വുകുമിനോവിച്ച്​. ദുബൈയിൽ സ്വന്തം കാണികൾക്ക്​ മുന്നിൽ കളിക്കാമെന്ന പ്രതീക്ഷ തകർന്നതിൽ നിരാശയുണ്ട്​. പ്രശ്​നപരിഹാരത്തിന്​ ഫെഡറേഷൻ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഫിഫയുടെ വിലക്കിൽ ഏറെ നിരാശയുണ്ടെന്നും​ വുകുമിനോവിച്ച് പറഞ്ഞു. അന്താരാഷ്ട്ര ടീമുമായി പരിശീലന മത്സരം പോലും കളിക്കാൻ കഴിയാത്ത അവസ്ഥയിലാണ്​. എത്രയും വേഗം വിലക്ക്​ മാറി ഗ്രൗണ്ടിലേക്ക്​ മടങ്ങിയെത്താൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവസാന രണ്ട്​ സീസണുകളും കാണികളില്ലാതെ കളിക്കേണ്ടി വന്നത്​ വലിയ ബുദ്ധിമുട്ടായിരുന്നു. കേരളത്തിലെ കാണികൾ ഞങ്ങൾക്ക്​ തരുന്ന എക്സ്​ട്രാ എനർജി വേറെ തന്നെയാണെന്നും ചീഫ്​ കോച്ച്​ പ്രതികരിച്ചു. ദുബൈയിലെ പരിശീലനം മികച്ചൊരു അനുഭവമാണെന്ന്​ ഇവാൻ വുകുമിുനാവിച്ച്​ അഭിപ്രായപ്പെട്ടു. ദുബൈയിലെ ചൂട്​ കാലാവസ്ഥ പോലുള്ള സാഹചര്യങ്ങളിൽ കളിക്കുന്നത്​ ടീമിനെ കരുത്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News