അബൂദബിയിൽ ക്യാമ്പസ് തുറക്കാനൊരുങ്ങി ഐ.ഐ.ടി

അബൂദബിക്ക് പുറമെ, മലേഷ്യയിലും, ടാൻസാനിയയിലും ഐ.ഐ.ടി കാമ്പസിന് പദ്ധതിയുണ്ട്

Update: 2023-07-15 16:40 GMT
Advertising

അബൂദബി: ഇന്ത്യയിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) യു.എ.ഇ തലസ്ഥാനമായ അബൂദബിയിൽ കാമ്പസ് തുറക്കുന്നു. ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ കാമ്പസ് യു.എ.ഇയിൽ ആരംഭിക്കുന്നതിന് കഴിഞ്ഞ ഫെബ്രുവരി 18 ന് തത്വത്തിൽ ധാരണയായിരുന്നു. പിന്നീട് ഐ.ഐ.ടി ഡൽഹിയിൽ നിന്നുള്ള ചെറുസംഘം അബൂദബിയിലെത്തി സാധ്യതാപഠനം നടത്തി.

അബൂദബിക്ക് പുറമെ, മലേഷ്യയിലും, ടാൻസാനിയയിലും ഐ.ഐ.ടി കാമ്പസിന് പദ്ധതിയുണ്ട്. മൂന്ന് കാമ്പസുകളും ഉടൻ പ്രവർത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശത്തെ ഈ കാമ്പസുകളിൽ ഇരുപത് ശതമാനം മാത്രമായിരിക്കും ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രവേശനം നൽകുക. ബാക്കി അതാത് രാജ്യത്തെ വിദ്യാർഥികൾക്കായിരിക്കും മുൻഗണന

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News