യുഎഇയിൽ മൂന്ന് ബ്രാഞ്ചുകൾ കൂടി ആരംഭിച്ച് ലുലു എക്സ്ചേഞ്ച്

യു.എ.ഇയിലും മറ്റു ഗൾഫ്​ രാജ്യങ്ങളിലും പ്രവർത്തനം വിപുലീകരിക്കാനും ലുലു എക്​സ്​ചേഞ്ച്​ പദ്ധതി ആവിഷ്​കരിച്ചു.

Update: 2022-08-29 19:19 GMT
Editor : banuisahak | By : Web Desk
Advertising

അബുദാബി: ലുലു എക്സ്ചേഞ്ച് യുഎഇയിൽ മൂന്ന് ബ്രാഞ്ചുകൾ കൂടി ആരംഭിച്ചു.ഇതോടെ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്​ ലോകത്തുടനീളമുള്ള ശാഖകളുടെ എണ്ണം 250 ആയി ഉയർന്നു. യു.എ.ഇയിലും മറ്റു ഗൾഫ്​ രാജ്യങ്ങളിലും പ്രവർത്തനം വിപുലീകരിക്കാനും ലുലു എക്​സ്​ചേഞ്ച്​ പദ്ധതി ആവിഷ്​കരിച്ചു.

ദുബൈ സിലിക്കോൺ സെൻട്രൽ മാളിലും ഷാർജയിലെ മജാസ്, മാസാ പ്രദേശങ്ങളിലും ആണ് പുതിയ ബ്രാഞ്ചുകൾ തുറന്നത്.ലുലു ഫിനാൻസ് ഗ്രൂപ്പ്​ എംഡി അദീബ് അഹമ്മദിന്റെയും മറ്റ് സീനിയർ ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തിൽ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ ഡോക്ടർ അമാൻപുരിയാണ് 250 മത് ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഗൾഫിലുടനീളം കൂടുതൽ ശക്​തമായ ചവടുവെപ്പുകളുമായി മുന്നോട്ടു പോകാനാണ്​ ലുലു എക്​സ്​ചേഞ്ച്​ തീരുമാനമെന്ന്​ എംഡി അദീബ് അഹമ്മദ് പറഞ്ഞു. 

ആഗോള സാമ്പത്തിക മേഖലയിൽ ചില തിരിച്ചടികളുണ്ടെങ്കിലും പണമിടപാട്​ രംഗത്ത്​ അനുകൂല ഘടകങ്ങൾ ഏറെയാണെന്നും അദീബ്​ അഹ്​മദ്​ ചൂണ്ടിക്കാട്ടി. ഉദ്​ഘാടന ചടങ്ങിൽ ലുലു എക്​സ്​ചേഞ്ച്​ ഉന്നത ഉദ്യോഗസ്​ഥർക്കൊപ്പം നിരവധി പ്രമുഖരും സന്നിഹിതരായിരുന്നു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News