ശ്രീലങ്കൻ കുടുംബത്തിന് തണലായി മലയാളികൾ; അമ്മയെയും രണ്ട് കുട്ടികളെയും നാട്ടിലെത്തിക്കും

വിസ തീര്‍ന്ന് ഏഴു വര്‍ഷത്തോളമായി അനധികൃത താമസക്കാരായിരുന്നു ഈ ശ്രീലങ്കന്‍ കുടുംബം

Update: 2024-03-25 18:01 GMT
Advertising

ദുബൈ:  ഗര്‍ഭിണിയായ ശ്രീലങ്കന്‍ യുവതിയും രണ്ടു മക്കളും മലയാളികളുടെ ഇടപെടലിൽ അജ്മാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. വിസ തീര്‍ന്ന് ഏഴു വര്‍ഷത്തോളമായി അനധികൃത താമസക്കാരായിരുന്നു ഈ ശ്രീലങ്കന്‍ കുടുംബം. ഭർത്താവ് അനധികൃത താമസത്തിന് പിടിയിലായതോടെ ദുരിതത്തിലായിരുന്നു അമ്മയും രണ്ട് മക്കളും.

ഭർത്താവ് അധികൃതരുടെ പിടിയിലായതിന് പിന്നാലെ രണ്ടു കുട്ടികളെയും ഗർഭിണിയായ ഈ യുവതിയെയും കെട്ടിടഉടമ വാടക നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കിവിട്ടു. ഇവരുടെ ദയനീയാവസ്ഥ അറിഞ അജ്മാനിലെ മലയാളി കൂട്ടായ്മ ഇവര്‍ക്ക് ഭക്ഷണവും താമസവും ഒരുക്കി.

ഭർത്താവ് ലേബർ സ്പ്ലൈ കമ്പനിയിലും ഭാര്യ ഒരു നഴ്സിറിയിലും ജോലി ചെയ്തിരുന്നു. 2017 ൽ ഇവരുടെ വിസ തീർന്നതാണ്. സാമ്പത്തിക പ്രതിസന്ധികാരണം പുതുക്കാനായില്ല. ഭർത്താവിനെ പിടികൂടി അധികൃതർ നാടുകടത്തുമ്പോൾ നാലുമാസം ഗർഭിണിയായിരുന്നു ഈ ശ്രീലങ്കൻ വനിത.

തണലൊരുക്കിയ കിംഗ്സ് അജ്മാന്‍ പ്രവര്‍ത്തകരായ ശരീഫ് കൊടുമുടി, ജാസിം മുഹമ്മദ്‌, മുഹമ്മദലി എടക്കഴിയൂര്‍, ഷഫീക് ഡോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഔട്ട്പാസ് എടുത്ത് അടുത്തദിവസം ശ്രീലങ്കയിൽ ഈ കുടുംബത്തെ തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News