സ്‌പോയിലറുകൾ ത്രില്ല് കളയില്ലെന്ന് മമ്മൂട്ടി; സേതുരാമയ്യർക്ക് ഒരുകാലത്തും മാറ്റമുണ്ടാവില്ല
പണ്ടുകാലത്ത് നോട്ടീസിൽ കഥാസാരം വായിച്ച് തിയേറ്ററിൽ പോയി സിനിമ കണ്ടിരുന്നവരാണ് നമ്മൾ. എത്ര സ്‌പോയിലറുകൾ പ്രചരിച്ചാലും സിനിമ കണ്ട് ആസ്വാദിക്കേണ്ടവർ തിയേറ്റിൽ എത്തുമെന്ന് മമ്മൂട്ടി പറഞ്ഞു.
Update: 2022-04-30 07:39 GMT
ദുബൈ: കുറ്റാന്വേഷണ സിനിമകളുടെ സസ്‌പെൻസ് സോഷ്യൽമീഡിയ തകർക്കുമോ എന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് നടൻ മമ്മൂട്ടി. സിനിമ, കഥ കേൾക്കാനുള്ളതല്ല, കാണാനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ദുബൈയിൽ തന്റെ പുതിയ ചിത്രമായ 'സിബിഐ ഫൈവ്- ദി ബ്രെയിൻ' റിലീസിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകായിരുന്നു മമ്മൂട്ടി.
പണ്ടുകാലത്ത് നോട്ടീസിൽ കഥാസാരം വായിച്ച് തിയേറ്ററിൽ പോയി സിനിമ കണ്ടിരുന്നവരാണ് നമ്മൾ. എത്ര സ്‌പോയിലറുകൾ പ്രചരിച്ചാലും സിനിമ കണ്ട് ആസ്വാദിക്കേണ്ടവർ തിയേറ്റിൽ എത്തുമെന്ന് മമ്മൂട്ടി പറഞ്ഞു. സിബിഐ പുരോഗമിച്ചെങ്കിലും സാങ്കേതിക വിദ്യയുടെ മികവ് കൊണ്ട് കേസ് തെളിയിക്കുന്ന ഉദ്യോഗസ്ഥനല്ല സേതുരാമയ്യർ. പുതിയ സിനിമയിലും ചെറിയ കണ്ടെത്തലുകളിലൂടെ കേസ് തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.